ടാറ്റാ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഇവി ഷോറൂം കൊച്ചിയില്‍

പാലാരിവട്ടം-ഇടപ്പള്ളി ബൈപ്പാസിലാണ് പുതിയ ഷോറൂം ആരംഭിച്ചത്. ടാറ്റാ മോട്ടോഴ്സിന്റെ ദക്ഷിണേന്ത്യയിലെ ആദ്യത്തെ എക്‌സ്‌ക്ലൂസീവ് ഇ.വി. ഷോറൂമാണിത്.

author-image
anumol ps
New Update
tata

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

കൊച്ചി: ടാറ്റാ മോട്ടോഴ്സിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഇ.വി ഷോറൂം കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പാലാരിവട്ടം-ഇടപ്പള്ളി ബൈപ്പാസിലാണ് പുതിയ ഷോറൂം ആരംഭിച്ചത്. ടാറ്റാ മോട്ടോഴ്സിന്റെ ദക്ഷിണേന്ത്യയിലെ ആദ്യത്തെ എക്‌സ്‌ക്ലൂസീവ് ഇ.വി. ഷോറൂമാണിത്. വാഹന ഡീലര്‍ഷിപ്പ് രംഗത്തെ മുന്‍നിരക്കാരായ നിപ്പോണ്‍ ഗ്രൂപ്പിനു കീഴിലുള്ള ലക്സോണ്‍ മോട്ടോഴ്സാണ് 25,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ടാറ്റ ഇ.വി. ഷോറൂം ഒരുക്കിയിരിക്കുന്നത്. ഷോറൂമിന്റെ ഉദ്ഘാടനം ടാറ്റാ മോട്ടോഴ്സ് മാനേജിങ് ഡയറക്ടര്‍ ശൈലേഷ് ചന്ദ്ര നിര്‍വഹിച്ചു. 

വൈദ്യുത വാഹനങ്ങള്‍ക്ക് ഏറ്റവുമധികം വിപണിസാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളമെന്ന് ചടങ്ങില്‍ സംബന്ധിച്ച ടാറ്റാ ഇ.വി. ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ വിവേക് ശ്രീവത്സ പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ, കേരളത്തില്‍ 10 ഇ.വി. ഷോറൂമുകള്‍ തുറക്കാനാണ് ടാറ്റാ മോട്ടോഴ്സ് ലക്ഷ്യമിടുന്നത്. ഇ.വി.കള്‍ക്ക് മാത്രമായി അഞ്ച് എക്‌സ്‌ക്ലൂസീവ് സര്‍വീസ് സെന്ററുകളും തുറക്കും. 2030-ഓടെ ദേശീയ തലത്തില്‍ കമ്പനിയുടെ മൊത്തം വില്പനയില്‍ 30 ശതമാനവും വൈദ്യുത വാഹനങ്ങളാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tata Motors