കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം ത്രൈമാസത്തില്‍ എസ്ബിഐ ലൈഫിന്റെ പുതിയ ബിസിനസ് പ്രീമിയം 7033 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 6207 കോടി രൂപയായിരുന്നു. 13 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കമ്പനിയുടെ അറ്റാദായം 520 കോടി രൂപയിലെത്തി. 36 ശതമാനമാണ് വര്‍ധനവ്.
വ്യക്തിഗത പുതിയ ബിസിനസ് പ്രീമിയം 17 ശതമാനം വളര്‍ച്ചയോടും 25.9 ശതമാനം വിപണി വിഹിതത്തോടും കൂടി 4750 കോടി രൂപയിലെത്തിയിട്ടുണ്ട്. വാര്‍ഷിക പ്രീമിയം ഇക്വാലന്റ് 20 ശതമാനം വളര്‍ച്ചയോടെ 3637 കോടി രൂപയായി. ഏജന്‍സി ചാനലുകളിലൂടെയുള്ള വാര്‍ഷിക പ്രീമിയം ഇക്വാലന്റ് 45 ശതമാനം വളര്‍ച്ചയോടെ 1092 കോടി രൂപയിലും എത്തി.
നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം ത്രൈമാസത്തില്‍ സ്വകാര്യ വിപണിയുടെ 22.4 ശതമാനം വിഹിതത്തോടെ വ്യക്തിഗത റേറ്റഡ് പ്രീമിയം 3220 കോടി രൂപയിലെത്തിയിട്ടുണ്ട്. ആകെ പുതിയ വ്യക്തിഗത ബിസിനസ് പ്രീമിയം ഈ കാലയളവില്‍ 17 ശതമാനം വര്‍ധനവോടെ 4750 കോടി രൂപയിലെത്തി. പുതിയ ബിസിനസ് പ്രീമിയം 13 ശതമാനം വളര്‍ച്ചയോടെ 7030 കോടി രൂപയിലുമെത്തി. സംരംക്ഷണ വിഭാഗത്തില്‍ ഒന്നാം ത്രൈമാസത്തിലെ പുതിയ ബിസിനസ് പ്രീമിയം 720 കോടി രൂപയാണ്.