ന്യൂഡല്‍ഹി: സ്വര്‍ണ വായ്പ സ്ഥാപനമായ ഇന്‍ഡെല്‍ മണിയുടെ പുതിയ ശാഖ ന്യൂഡല്‍ഹിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ന്യൂഡല്‍ഹി മയൂര്‍ വിഹാര്‍ ഫേസ് ഒന്നിലെ ആചാര്യ നികേതന്‍ ഇ4/19ല്‍ ആണ് ഇന്‍ഡെല്‍ മണിയുടെ പുതിയ ശാഖ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ പാദത്തില്‍ കമ്പനി 11 പുതിയ ശാഖകള്‍ ആരംഭിച്ചിരുന്നു.
ഇടപാടുകാരുടെ ആവശ്യങ്ങള്‍ക്കനുയോജ്യമായ സ്വര്‍ണ വായ്പകളാണ് ഈ ശാഖയില്‍ നല്‍കുന്നത്. അതിവേഗ നടപടി ക്രമങ്ങള്‍, കുറഞ്ഞ പലിശ നിരക്ക്, ഉപഭോക്താവിന്റെ സൗകര്യത്തിന് പരിഗണന നല്‍കുന്ന തിരിച്ചടവുകള്‍, സ്വകാര്യതയുടെ പരിരക്ഷണം തുടങ്ങിയ കമ്പനിയുടെ പ്രത്യേകതകള്‍ ഇനി ഡല്‍ഹിയിലും ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്‍ഡെല്‍ മണി ഉത്തര-മധ്യ മേഖലയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമാണ് ന്യൂഡല്‍ഹിയിലെ പുതിയ ശാഖയെന്ന് കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒയുമായ ഉമേഷ് മോഹനന്‍ പറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷം ഈ മേഖലയില്‍ 20 പുതിയ ശാഖകള്‍ കൂടി തുടങ്ങും. ഇന്‍ഡെല്‍ മണിക്ക് ഒഡീഷ, മഹാരാഷ്ട്ര, മധ്യ പ്രദേശ്, കര്‍ണാടക, ആന്ധ്ര പ്രദേശ്, തമിഴ്‌നാട്, തെലുങ്കാന, പുതുച്ചേരി, കേരളം എന്നിങ്ങനെ 9 സംസ്ഥാനങ്ങളിലായി 285ല്‍ പരം ശാഖകളാണ് ഉള്ളത്.