ടിസിഎസിന്റെ അറ്റാദായത്തില്‍ 9 ശതമാനം വര്‍ധനവ്

2023-24 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 12,434 കോടി രൂപയായി ഉയര്‍ന്നു.

author-image
anumol ps
New Update
tcs

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ന്യൂഡല്‍ഹി: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടി.സി.എസ്) അറ്റാദായത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. 2023-24 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 12,434 കോടി രൂപയായി ഉയര്‍ന്നു. 2022-23 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 11,392 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷത്തെ അപേഷിച്ച് 9 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ 2023-24 മുഴുവന്‍ സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ അറ്റാദായം 46,585 കോടി രൂപയായി ഉയര്‍ന്നു. നാലാം പാദത്തില്‍ വരുമാനം 3.5 ശതമാനം വര്‍ധനയില്‍ 61,237 കോടി രൂപയായും ഉയര്‍ന്നതോടെ 2023-24ലെ മൊത്തം വരുമാനം 6.8 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 2,40,893 കോടി രൂപയായി.

കമ്പനിയുടെ പ്രവര്‍ത്തന മാര്‍ജിന്‍ മുന്‍ പാദത്തിലെ 25 ശതമാനത്തില്‍ നിന്ന് നാലാം പാദത്തില്‍ 26 ശതമാനമായി ഉയര്‍ന്നു. ഇതോടെ 2023-24 മുഴുവന്‍ സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന മാര്‍ജിന്‍ 24.6 ശതമാനം ആയി. അതേസമയം നാലാം പാദത്തില്‍ വടക്കേ അമേരിക്കയില്‍ ടി.സി.എസിന്റെ വളര്‍ച്ചയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 2.3 ശതമാനം കുറവ് രേഖപ്പെടുത്തി. ഇന്ത്യന്‍ വിപണി 37.9 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍ മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍ വിപണി 10.7 ശതമാനം വളര്‍ച്ച കൈവരിച്ചു.

നാലാം പാദത്തില്‍ ത്രൈമാസ റെക്കോഡായ 13.2 ബില്യണ്‍ ഡോളറിന്റെ (1.1 ലക്ഷം കോടി രൂപ) ഇടപാടുകള്‍ ടി.സി.എസ് സ്വന്തമാക്കിയതോടെ 2023-24ല്‍ മൊത്തം ഇടപാടുകളുടെ മൂല്യം 42.7 ബില്യണ്‍ ഡോളറായി. ടി.സി.എസ് ബോര്‍ഡ് ഓഹരി ഒന്നിന് 28 രൂപ അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചു.

TCS networth