മുംബൈ: ഐസിഐസിഐ ലൊംബാര്‍ഡിന്റെ അറ്റാദായത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ അറ്റാദായം 11 ശതമാനം വര്‍ധിച്ച് 1,919 കോടി രൂപയായി. നാലാം പാദത്തിലെ നികുതി കിഴിച്ചുള്ള ലാഭം 520 കോടി രൂപയായി. 18.9 ശതമാനമാണ് വര്‍ധനവ്. നേരിട്ടുള്ള മൊത്തം പ്രീമിയം വരുമാനത്തില്‍ 17.8 ശതമാനം വര്‍ധിച്ച് 247.76 ബില്യണായി. കാര്‍ഷികം, ആരോഗ്യം എന്നീ മേഖലകള്‍ ഒഴികെയുള്ള കമ്പനിയുടെ പ്രീമിയം വരുമാനത്തിലെ വളര്‍ച്ച 17.1 ശതമാനമാണ്.
2023-24 സാമ്പത്തിക വര്‍ഷം നാലാം പാദത്തിലെ പ്രീമിയം വരുമാനത്തില്‍ 22 ശതമാനമാണ് വര്‍ധന. ഓഹരിയില്‍നിന്നുള്ള ശരാശരി വരുമാനം 17.2 ശതമാനത്തില്‍നിന്ന് 17.8 ശതമാനമായി വര്‍ധിച്ചു. ഓഹരിയൊന്നിന് ആറ് രൂപ വീതം ലാഭവീതം പ്രഖ്യാപിച്ചു. ഇതോടെ 2023-24 സാമ്പത്തിക വര്‍ഷത്തെ ലാഭവീതം 11 രൂപയായി.