കൊച്ചി: 2023-24 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദമായ ജനുവരി- മാര്‍ച്ചിലെ സ്വകാര്യ ബാങ്കായ യെസ് ബാങ്കിന്റെ അറ്റാദായം പ്രഖ്യാപിച്ചു. ബാങ്കിന്റെ അറ്റാദായം 451 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ പാദത്തിലെ അറ്റാദായം 202 കോടി രൂപയായിരുന്നു. 123 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വായ്പകള്‍ 13.8 ശതമാനം വര്‍ധിച്ച് 2.27 ലക്ഷം കോടി രൂപയിലെത്തി. നിക്ഷേപങ്ങള്‍ 2.6 ലക്ഷം കോടി രൂപയിലെത്തി. 22.5 ശതമാനമാണ് വര്‍ധനവ്. അതേസമയം, ബാങ്കിന്റെ അറ്റ പലിശ വരുമാനത്തില്‍ രണ്ടു ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2,105 കോടി രൂപയില്‍ നിന്ന് 2,153 കോടി രൂപയായാണ് വളര്‍ച്ച. കാസ റേഷ്യോ 30.8 ശതമാനത്തില്‍ നിന്ന് നേരിയ വളര്‍ച്ചയോടെ 30.9 ശതമാനത്തിലെത്തി. എന്നാല്‍ അറ്റ പലിശ മാര്‍ജിന്‍ 2.8 ശതമാനത്തില്‍ നിന്ന് 2.4 ശതനമാനത്തിലേക്ക് താഴ്ന്നു. ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി 2.2 ശതമാനത്തില്‍ നിന്ന് 1.7 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്തി 0.8 ശതമാനത്തില്‍ നിന്ന് 0.6 ശതമാനത്തിലേക്കും കുറഞ്ഞു.