വണ്ടര്‍ലായുടെ ലാഭം 63.2 കോടി രൂപ

നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള ലാഭം (എബിറ്റ്ഡ) മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 117 കോടി രൂപയില്‍ നിന്ന് 91.3 കോടി രൂപയായും കുറഞ്ഞു.

author-image
anumol ps
New Update
wonderla

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00



 

കൊച്ചി:  നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ വണ്ടര്‍ലാ ഹോളിഡേയ്സിന് 63.2 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍  വര്‍ഷം ഇത് 84.5 കോടി രൂപയായിരുന്നു. 25 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കമ്പനിയുടെ വരുമാനം ഇക്കാലയളവില്‍ 172.9 കോടി രൂപയായി. മുന്‍ വര്‍ഷത്തെ 184.7 കോടി രൂപയില്‍ നിന്ന് വരുമാനം 6.4 ശതമാനം ഇടിഞ്ഞതായും കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് നല്‍കിയ ഫയലിംഗില്‍ വ്യക്തമാക്കി.

നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള ലാഭം (എബിറ്റ്ഡ) മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 117 കോടി രൂപയില്‍ നിന്ന് 91.3 കോടി രൂപയായും കുറഞ്ഞു. അതേസമയം, വണ്ടര്‍ലാ ഹോളിഡേയ്സിന്റെ തുടക്കം മുതല്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പാദവരുമാനവും എബിറ്റ്ഡയുമാണ് ജൂണ്‍ പാദത്തില്‍ രേഖപ്പെടുത്തിയത്.

ജൂണ്‍ പാദത്തില്‍ 10.2 ലക്ഷം പേരാണ് വണ്ടര്‍ലാ ഹോളിഡേയ്സിന്റെ വിവിധ പാര്‍ക്കുകളില്‍ സന്ദര്‍ശനം നടത്തിയത്. തൊട്ടുമുന്‍ വര്‍ഷത്തിലിത് 11 ലക്ഷമായിരുന്നു.

profit wonderla