അൾട്രാടെക്കിന്റെ അറ്റാദായത്തിൽ ഇടിവ്

നടപ്പു സാമ്പത്തിക വർഷത്തിലെ ജൂലായ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ കമ്പനിയുടെ അറ്റാദായം 820 കോടി രൂപയായി. മുൻ വർഷത്തെ അപേക്ഷിച്ച് 36 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

author-image
anumol ps
New Update
ultratech

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ സിമന്റ് നിർമ്മാതാക്കളായ അൾട്രാടെക് സിമന്റിന്റെ അറ്റാദായത്തിൽ ഇടിവ് രേഖപ്പെടുത്തി. നടപ്പു സാമ്പത്തിക വർഷത്തിലെ ജൂലായ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ കമ്പനിയുടെ അറ്റാദായം 820 കോടി രൂപയായി. മുൻ വർഷത്തെ അപേക്ഷിച്ച് 36 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൊത്തം വരുമാനം 2.4 ശതമാനം ഇടിവോടെ 15,634.73 കോടി രൂപയിലെത്തി. രാജ്യത്തെ ഭവന മേഖല കടുത്ത മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയൊട്ടാകെ മഴ കടുത്തതോടെ വൻകിട ഭവന പദ്ധതികൾ മുടങ്ങിയതും പുതിയ പ്രോജക്ടുകളുടെ പ്രഖ്യാപനം വൈകുന്നതുമാണ് തിരിച്ചടി സൃഷ്‌ടിച്ചത്.

net profit ultratech cements