കൊച്ചി: നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിന് 325 കോടി രൂപയുടെ ത്രൈമാസ അറ്റാദായം രേഖപ്പെടുത്തി. മുൻ വർഷം ഇതേ കാലയളവിൽ 275 കോടി രൂപയായിരുന്നു അറ്റാദായം. 18.15 ശതമാനമാണ് വാർഷിക വളർച്ച. രണ്ടാം പാദത്തിലെ പ്രവർത്തന ലാഭം 19.51 ശതമാനം വർദ്ധനയോടെ 550 കോടി രൂപയിലെത്തി. മുൻവർഷം ഇത് 460 കോടി രൂപയായിരുന്നു.
മൊത്ത നിഷ്ക്രിയ ആസ്തി 4.96 ശതമാനത്തിൽ നിന്ന് 56 പോയിന്റുകൾ കുറച്ച് 4.40 ശതമാനത്തിലും അറ്റ നിഷ്ക്രിയ ആസ്തി 39 പോയിന്റുകൾ കുറച്ച് 1.70 ശതമാനത്തിൽ നിന്ന് 1.31 ശതമാനത്തിലുമെത്തി. അറ്റപലിശ വരുമാനം 6.22 ശതമാനം വർദ്ധനവോടെ 882 കോടി രൂപയായി. പലിശ ഇതര വരുമാനം 26.34 ശതമാനം വളർച്ചയോടെ 356 കോടി രൂപയിൽനിന്ന് 449 കോടി രൂപയിലെത്തി.