ന്യൂഡല്‍ഹി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ആര്‍.ഇ.സി. (റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍) 2024 ജൂണില്‍ അവസാനിച്ച മൂന്നുമാസക്കാലയളവില്‍ 3,442 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ കമ്പനിയുടെ അറ്റാദായം 2,961 കോടി രൂപയായിരുന്നു. 16 ശതമാനമാണ് വര്‍ധന. മികച്ച പ്രവര്‍ത്തനഫലത്തെ തുടര്‍ന്ന് ഓഹരിയൊന്നിന് 3.50 രൂപ നിരക്കില്‍ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.