പോപ്പുലര്‍ വെഹിക്കിള്‍സിന് 20.1 കോടി രൂപയുടെ അറ്റാദായം

കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാഹന ഡീലര്‍ഷിപ്പ് കമ്പനിയാണ് പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ്. 

author-image
anumol ps
Updated On
New Update
popular

പ്രതീകാത്മക ചിത്രം 

Listen to this article
00:00 / 00:00

 

 


കൊച്ചി: 2023-24 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍(ജനുവരി-മാര്‍ച്ച്) പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസിന്റെ അറ്റാദായം 20.1 കോടി രൂപയായി വര്‍ധിച്ചു. മുന്‍ വര്‍ഷം ഇത് 14.3 കോടി രൂപയായിരുന്നു. 40 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കമ്പനിയുടെ സംയോജിത വരുമാനം 1,311 കോടിയില്‍നിന്ന് 1,372 കോടി രൂപയായി ഉയര്‍ന്നു. 4.6 ശതമാനമാണ് വളര്‍ച്ച. 2023-24 സാമ്പത്തിക വര്‍ഷം കമ്പനി 76.1 കോടി രൂപ വാര്‍ഷിക അറ്റാദായം നേടി. 18.7 ശതമാനമാണ് വളര്‍ച്ച. സംയോജിത വാര്‍ഷിക വരുമാനം 4,892.6 കോടിയില്‍നിന്ന് 5,646.7 കോടി രൂപയായി ഉയര്‍ന്നു. 15.4 ശതമാനമാണ് വളര്‍ച്ച. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാഹന ഡീലര്‍ഷിപ്പ് കമ്പനിയാണ് പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ്. 

 

 

popular vehicles and services net profits