എല്‍ഐസിയുടെ അറ്റാദായം 10,461 കോടി രൂപ

ആകെയുള്ള പ്രീമിയം വരുമാനം 15.66 ശതമാനം വര്‍ധിച്ച് 1,13,770 കോടി രൂപയിലെത്തി. പ്രീമിയം വരുമാനത്തില്‍ ഇന്ത്യയിലെ ഇന്‍ഷുറന്‍സ് രംഗത്ത് 64.02 ശതമാനം വിപണിവിഹിതവും എല്‍ഐസിയ്ക്കാണുള്ളത്.

author-image
anumol ps
New Update
lic

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ എല്‍ഐസിയുടെ അറ്റാദായം 10,461 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം സമാനപാദത്തില്‍ ഇത് 9,544 കോടി രൂപയായിരുന്നു. 9.61 ശതമാനം വര്‍ധനവാണ് രേ്ഖപ്പെടുത്തിയത്. ആകെയുള്ള പ്രീമിയം വരുമാനം 15.66 ശതമാനം വര്‍ധിച്ച് 1,13,770 കോടി രൂപയിലെത്തി. പ്രീമിയം വരുമാനത്തില്‍ ഇന്ത്യയിലെ ഇന്‍ഷുറന്‍സ് രംഗത്ത് 64.02 ശതമാനം വിപണിവിഹിതവും എല്‍ഐസിയ്ക്കാണുള്ളത്. വ്യക്തിഗത ബിസിനസ് പ്രീമിയം വരുമാനം 13.67 ശതമാനം വര്‍ധനവോടെ 11,892 കോടി രൂപയിലെത്തി. മുന്‍പാദത്തെ അപേക്ഷിച്ച് ഗ്രൂപ്പ് ബിസിനസില്‍ 30.87 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇതേകാലയളവില്‍ 46,578 കോടി രൂപയാണ് എല്‍ഐസിക്ക് ഗ്രൂപ്പ് ബിസിനസില്‍ നിന്നും നേടാനായത്. എല്‍ഐസിയുടെ ആകെ ആസ്തി 16.22 ശതമാനം വര്‍ധിച്ച് 53,58,781 ലക്ഷം കോടി രൂപയിലെത്തി. 

net profit lic