കിറ്റെക്‌സിന്റെ അറ്റാദായം 29.95 കോടി രൂപ

275 ശതമാനമാണ് വര്‍ധന. മൊത്തം വരുമാനം 147.84 കോടി രൂപയില്‍നിന്ന് 32 ശതമാനം വര്‍ധിച്ച് 195.02 കോടി രൂപയിലെത്തി.

author-image
anumol ps
New Update
kitex

പ്രതീകാത്മക ചിത്രം

 

 

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ കുട്ടികളുടെ വസ്ത്ര നിര്‍മാണ-കയറ്റുമതി രംഗത്ത് പ്രവര്‍ത്തിക്കുന്ന കിറ്റെക്‌സ് ഗാര്‍മെന്റ്സിന്റെ അറ്റാദായം 29.95 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം സമാനപാദത്തില്‍ കമ്പനിയുടെ ലാഭം 7.99 കോടി രൂപയായിരുന്നു. 275 ശതമാനമാണ് വര്‍ധന. മൊത്തം വരുമാനം 147.84 കോടി രൂപയില്‍നിന്ന് 32 ശതമാനം വര്‍ധിച്ച് 195.02 കോടി രൂപയിലെത്തി.

 

net profit kitex