ന്യൂഡല്‍ഹി: റിലയന്‍സിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനമായ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ലാഭം 311 കോടി രൂപയായി ഉയര്‍ന്നു. 2023-24 സാമ്പത്തിക വര്‍ഷത്തെ ജനുവരി-മാര്‍ച്ച് പാദത്തിലെ ലാഭത്തിലാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ആറ് ശതമാനമാണ് വര്‍ധനവ്. കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ ലാഭം 294 കോടി രൂപയായിരുന്നു. കമ്പനിയുടെ ഏകീകൃത വരുമാനം 418 കോടി രൂപയായി ഉയര്‍ന്നു. മുന്‍ പാദത്തില്‍ ഇത് 414 കോടി രൂപയായിരുന്നു.
മാര്‍ച്ച് പാദത്തിലെ മൊത്തം ചെലവ് 103 കോടി രൂപയായി ഉയര്‍ന്നു. മുമ്പ് ഇത് 98 കോടി രൂപയായിരുന്നു. കമ്പനിയുടെ പലിശ വരുമാനം മൂന്നാം പാദത്തിലെ 269 കോടി രൂപയില്‍ നിന്ന് 280 കോടി രൂപയായി ഉയര്‍ന്നു.
2024 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ലാഭം 31 കോടി രൂപയില്‍ നിന്ന് 1,604 കോടി രൂപയായി ഉയര്‍ന്നു. വെള്ളിയാഴ്ച ജിയോ ഫിനാന്‍ഷ്യല്‍ ഓഹരി വില 2.20 ശതമാനം താഴ്ന്ന് 370.10 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ചു. നിലവില്‍ 2.35 ലക്ഷം കോടി രൂപയാണ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ വിപണി മൂല്യം.