ന്യൂഡല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷത്തെ അവസാന ത്രൈമാസക്കാലയളവില്‍ ഇന്‍ഡിഗോയുടെ അറ്റാദായം 1,895 രൂപയായി വര്‍ധിച്ചു. മുന്‍വര്‍ഷം ഇതേകാലയളവില്‍ അറ്റാദായം 919.2 കോടി രൂപയായിരുന്നു. 106 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസത്തില്‍ ഇന്‍ഡിഗോ 25.9 ശതമാനം ഉയര്‍ന്ന് 17,825.27 കോടി രൂപയായി. വിമാന ഇന്ധനങ്ങളുടെ വിലയില്‍ അവലോകന കാലയളവില്‍ വലിയ വര്‍ദ്ധനയുണ്ടാകാത്തതാണ് ഇന്‍ഡിഗോയ്ക്ക് ആശ്വാസം പകര്‍ന്നത്. ഇതോടൊപ്പം സ്‌പൈസ് ജെറ്റും ഗോ എയറും കടുത്ത പ്രതിസന്ധികളിലേക്ക് നീങ്ങിയതും ഇന്‍ഡിഗോയ്ക്ക് നേട്ടമുണ്ടാക്കി.