ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ഇന്ത്യന്‍ ബാങ്കിന് 2.403 കോടി രൂപയുടെ അറ്റാദായം. മുന്‍വര്‍ഷം ഇത് 1,709 കോടി രൂപയായിരുന്നു. 41 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ നടപ്പു സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ ബാങ്കിന്റെ അറ്റാദായം 2,247 കോടി രൂപയായിരുന്നു. ഏഴു ശതമാനമാണ് വര്‍ധനവ്.
അറ്റ പലിശ വരുമാനം കഴിഞ്ഞ വര്‍ഷത്തെ 5,703 കോടിയില്‍ നിന്ന് 6,178 കോടി രൂപയായി ഉയര്‍ന്നു. എട്ടു ശതമാനമാണ് വര്‍ധനവ്. ആദ്യ പാദത്തില്‍ മൊത്ത വരുമാനം മുന്‍ വര്‍ഷത്തെ 14,759 കോടി രൂപയില്‍ നിന്ന് 16,945 കോടി രൂപയായി ഉയര്‍ന്നു.
മൊത്തം നിഷ്‌ക്രിയ ആസ്തി 3.77 ശതമാനമായി. മുന്‍ വര്‍ഷം ഇത് 5.47 ശതമാനമായിരുന്നു. അറ്റ നിഷ്‌ക്രിയ ആസ്തി 0.70 ശതമാനത്തില്‍ നിന്ന് 0.39 ശതമാനമായും കുറഞ്ഞു.