ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കായ ഇന്ത്യന്‍ ബാങ്കിന് 2023-24 സാമ്പത്തിക വര്‍ഷത്തിലെ മാര്‍ച്ച് പാദത്തിലെ അറ്റാദായം 2,247 കോടി രൂപയായി. മുന്‍ വര്‍ഷത്തെ മാര്‍ച്ച് പാദത്തില്‍ ഇത് 1,447 കോടി രൂപയായിരുന്നു. 55 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ബാങ്കിന്റെ മൊത്ത വരുമാനം 16,887 കോടി രൂപയായി വര്‍ധിച്ചു. മുന്‍ വര്‍ഷം ഇത് 14,238 കോടി രൂപയായിരുന്നു. ബാങ്കിന്റെ അറ്റ പലിശ വരുമാനം 6,015 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 5,508 കോടി രൂപയായിരുന്നു. 9 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2023-24 സാമ്പത്തിക വര്‍ഷത്തെ അറ്റാദായം 8,063 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം ഇത് 5,282 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 53 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024 സാമ്പത്തിക വര്‍ഷത്തിലെ മൊത്ത വരുമാനം 63,482 കോടി രൂപയായി വര്‍ധിച്ചു. മുന്‍ വര്‍ഷം ഇത് 52,085 കോടി രൂപയായിരുന്നു.