ജിയോജിത്തിന് 57.42 കോടി രൂപയുടെ അറ്റാദായം

കമ്പനി അവകാശ ഓഹരി വിൽപ്പനയിലൂടെ 200 കോടി രൂപ സമാഹരിക്കുകയാണ്. വിൽപ്പന 23-ന് സമാപിക്കും. ഒരു രൂപ മുഖവിലയുള്ള ഓഹരികൾ 50 രൂപ നിരക്കിലാണ് ലഭ്യമാക്കുന്നത്.

author-image
anumol ps
New Update
geojit

കൊച്ചി: കേരളം ആസ്ഥാനമായുള്ള നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് 2024-25 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദമായ ജൂലായ്-സെപ്റ്റംബർ കാലയളവിൽ 57.42 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ കാലയളവിൽ 37.48 കോടി രൂപയായിരുന്നു അറ്റാദായം. മുൻ വർഷത്തെ അപേക്ഷിച്ച് 53 ശതമാനമാണ് വർധന.

മൊത്തം വരുമാനം 50 ശതമാനം ഉയർന്ന് 218.55 കോടി രൂപയായി. കമ്പനി അവകാശ ഓഹരി വിൽപ്പനയിലൂടെ 200 കോടി രൂപ സമാഹരിക്കുകയാണ്. വിൽപ്പന 23-ന് സമാപിക്കും. ഒരു രൂപ മുഖവിലയുള്ള ഓഹരികൾ 50 രൂപ നിരക്കിലാണ് ലഭ്യമാക്കുന്നത്.

net profit geojit