കൊച്ചി: തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഷെഡ്യൂള്‍ഡ് ബാങ്കായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ 2025 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിലെ അറ്റാദായം 63 കോടിയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് 43 കോടി രൂപയായിരുന്നു. 44.8 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബാങ്കിന്റെ അറ്റ പലിശ വരുമാനം 588 കോടിയായും ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 591 കോടി രൂപയായിരുന്നു. അറ്റ പലിശ മാര്‍ജിന്‍ മാറ്റമില്ലാതെ 9.4 ശതമാനത്തില്‍ തുടരുകയാണ്.
ബാങ്കിന്റെ മൊത്ത ബിസിനസ് 23.4% വര്‍ധിച്ച് 40,551 കോടിയിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 32,860 കോടി രൂപയായിരുന്നു മൊത്ത ബിസിനസ്. മൊത്ത വായ്പ 30% വര്‍ധിച്ച് 18783 കോടിയിലെത്തി. കഴിഞ്ഞ വര്‍ഷമിത് 14444 കോടിയായിരുന്നു.
2025 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ മൊത്ത വായ്പാ വിതരണം 4503 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 4509 കോടി രൂപയായിരുന്നുമൊത്ത വായ്പാ വിതരണം. ബാങ്കിന്റെ മൊത്തം നിക്ഷേപം 33.4% ഉയര്‍ന്ന് 20,887 കോടി രൂപയായി. കഴിഞ്ഞ വര്‍ഷമിത് 15,656 കോടി രൂപയായിരുന്നു. ബാങ്കിന്റെ കാസ നിക്ഷേപം 72.8 % ഉയര്‍ന്ന് 4927 കോടിയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 2,852 കോടിയായിരുന്നു. കാസാ അനുപാദം 23.6 ശതമാനമായി.