കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ അറ്റാദായം 43 കോടി രൂപയായി. ബാങ്കിന്റെ പ്രവര്‍ച്ചന ലാഭം 285 കോടി രൂപയായി. 40.8 ശതമാനമാണ് വര്‍ധന. അറ്റ പലിശ വരുമാനം 591 കോടി രൂപയാണ്. മുന്‍ വര്‍ഷം നാലാം പാദത്തെക്കാള്‍ 18.4% വര്‍ധനവ് രേഖപ്പെടുത്തി. ആസ്തികളില്‍ നിന്നുള്ള വരുമാനം 1.9 ശതമാനവും ഓഹരികളിലെ വരുമാനം 20.3 ശതമാനവുമാണ്. മൂലധന പര്യാപ്തത നിരക്ക് 23.3 %. ആകെ ബിസിനസ് 27.5 % വാര്‍ഷിക വളര്‍ച്ചയോടെ 39,527 കോടി രൂപയിലെത്തി. വായ്പകള്‍ 33% വര്‍ധിച്ച് 18,772 കോടി രൂപയായി. കൈകാര്യം ചെയ്യുന്ന ആസ്തികളില്‍ 70% മൈക്രോ വായ്പകളുടെ സംഭാവനയാണ്.