കൊച്ചി: 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ധനലക്ഷ്മി ബാങ്കിന്റെ അറ്റാദായം 57.82 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് 49.36 കോടി രൂപയായിരുന്നു. ഇക്കാലയളവിലെ ബാങ്കിന്റെ പ്രവര്‍ത്തനലാഭം 69.26 കോടി രൂപയാണ്.ബാങ്കിന്റെ മൊത്തവരുമാനം 6.39 ശതമാനം വളര്‍ച്ചയോടെ 24687 കോടി രൂപയായി. മുന്‍ സാമ്പത്തികവര്‍ഷം മൊത്തവരുമാനം 23205 കോടി രൂപയായിരുന്നു. ആകെ നിക്ഷേപം 7.03 ശതമാനം വളര്‍ച്ച കൈവരിച്ച് 13352 കോടി രൂപയില്‍ നിന്നും 14290 കോടി രൂപയായി ഉയര്‍ന്നു.
മൊത്തം വായ്പ 10397 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് 9854 കോടി രൂപയായിരുന്നു. 5.51 ശതമാനമാണ് വര്‍ധനവ്. സ്വര്‍ണ പണയ വായ്പയില്‍ 24.87ശതമാനം വളര്‍ച്ച നേടി 2274 കോടി രൂപയില്‍ നിന്നും 2839 കോടി രൂപയായി. പലിശ വരുമാനം 1071.24 കോടി രൂപയില്‍ നിന്നും 1206.99 കോടി രൂപയായി വര്‍ദ്ധിച്ച് വാര്‍ഷികാടിസ്ഥാനത്തില്‍ 12.67ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. പലിശയേതര വരുമാനം 74.51 കോടി രൂപയില്‍ നിന്നും 152.56 കോടി രൂപയായി വര്‍ദ്ധിച്ച് വാര്‍ഷികാടിസ്ഥാനത്തില്‍ 104.75ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. മൊത്തം വരുമാനത്തില്‍ 18.66 ശതമാനം വാര്‍ഷിക വളര്‍ച്ചയുണ്ട്. ഇത് 213.80 കോടി രൂപ വര്‍ദ്ധിച്ച് 1145.75 കോടി രൂപയില്‍ നിന്നും 1359.55 കോടി രൂപയായി.