കോഴിക്കോട്: കാലിക്കറ്റ് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന് 3.26 കോടി രൂപയുടെ ലാഭം. ബാങ്കിന്റെ മൂലധനപര്യാപ്തത 20.65 ശതമാനമാണ്. സംസ്ഥാനത്തെ അര്‍ബന്‍ ബാങ്കുകളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് ചെയര്‍മാന്‍ ടി.പി. ദാസന്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം 569.15 കോടി രൂപയുടെ ബിസിനസാണ് നടത്തിയത്. 467.1 കോടി രൂപയാണ് പ്രവര്‍ത്തനമൂലധനം. അംഗങ്ങള്‍ക്ക് ഒന്‍പതുശതമാനം ഡിവിഡന്റ് നല്‍കും.