കൊച്ചി: 2024 സാമ്പത്തിക വര്‍ഷത്തിലെ ബാങ്ക് ഓഫ് ബറോഡയുടെ അറ്റാദായം 17,789 കോടി രൂപയായി. 2023 സാമ്പത്തിക വര്‍ഷത്തിലെ അറ്റാദായം 14,110 കോടി രൂപയായിരുന്നു. 26.1 ശതമാനമാണ് വര്‍ധനവ്. അതേസമയം 2024 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ അറ്റാദായം 4,886 കോടി രൂപയായി ഉയര്‍ന്നു. 2023 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ അറ്റാദായം 4,775 കോടി രൂപയായിരുന്നു. പ്രതിവര്‍ഷം 2.3 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ആഗോള ബിസിനസ് 11.2 ശതമാനം വര്‍ദ്ധിച്ച് 24,17,464 കോടി രൂപയിലെത്തി. ഇക്വിറ്റിയില്‍ നിന്നുള്ള റിട്ടേണ്‍ പ്രതിവര്‍ഷം 61 ബി.പി.എസ് വര്‍ദ്ധിച്ച് 18.95 ശതമാനത്തിലും എത്തി. 2024 സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തന വരുമാന വളര്‍ച്ച പലിശ ഇതര വരുമാനത്തില്‍ പ്രതിവര്‍ഷം 44.6% വര്‍ദ്ധിച്ച് 14,495 കോടി രൂപയായി. പ്രവര്‍ത്തന ലാഭം പ്രതിവര്‍ഷം 15.3 ശതമാനം വര്‍ദ്ധിച്ച് 30,965 കോടി രൂപയിലെത്തി.
മൊത്തം പലിശ വരുമാനം പ്രതിവര്‍ഷം 2.3 ശതമാനം വര്‍ദ്ധിച്ച് 2024 സാമ്പത്തിക വര്‍ഷത്തില്‍ 11,793 കോടി രൂപയായി. ത്രൈമാസത്തിലെ പലിശേതര വരുമാനം പ്രതിവര്‍ഷം 20.9ശതമാനം വര്‍ദ്ധിച്ച് 4,191 കോടി രൂപയായി. പലിശേതര വരുമാനം പ്രതിവര്‍ഷം 44.6ശതമാനം വര്‍ദ്ധിച്ച് 14,495 കോടി രൂപയിലെത്തി.
മുന്‍കൂര്‍ വരുമാനം 2023 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ 8.47ശതമാനം ആയിരുന്നത് 2024 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ 8.75ശതമാനം ആയി വര്‍ദ്ധിച്ചു.നിക്ഷേപങ്ങളുടെ ചെലവ് 2023 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ 4.43ശതമാനം ആയിരുന്നത് 2024 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ 5.06ശതമാനം ആയി വര്‍ദ്ധിച്ചു.
പ്രവര്‍ത്തന വരുമാനം 15,984 കോടി രൂപയാണ്. 2024 സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തന വരുമാനം 15.3ശതമാനം വളര്‍ച്ചയോടെ രേഖപ്പെടുത്തി 59,217 കോടി രൂപയായി.വര്‍ഷത്തിലെ പ്രവര്‍ത്തന ലാഭം 8,106 കോടി രൂപ ആയിരുന്നത് 2024 സാമ്പത്തിക വര്‍ഷത്തില്‍ 15.3ശതമാനം വര്‍ദ്ധിച്ച് 30,965 കോടി രൂപയായി. 2024 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ ചെലവും വരുമാനവും തമ്മിലുള്ള അനുപാതം 49.29ശതമാനം ആണ്.