കൊച്ചി: 2024 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തിലെ ബാങ്ക് ഒഫ് ബറോഡയുടെ അറ്റാദായം 4,886 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇക്കാലയളവില്‍ ബാങ്കിന്റെ അറ്റാദായം 4,775 കോടി രൂപയായിരുന്നു. 2.3 ശതമാനമാണ് വര്‍ധനവ്. ബാങ്കിന്റെ മൊത്തം വരുമാനം 33,775 കോടി രൂപയായി. പലിശ വരുമാനം മുന്‍വര്‍ഷത്തെ 25,857 കോടി രൂപയില്‍ നിന്നും 29,583 രൂപയായി ഉയര്‍ന്നു. ഇതോടൊപ്പം ബാങ്കിന്റെ ആസ്തി മേന്മയും ഗണ്യമായി മെച്ചപ്പെട്ടു. മൊത്തം നിഷ്‌ക്രിയ ആസ്തി 3.79 ശതമാനത്തില്‍ നിന്നും 2.92 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി 0.68 ശതമാനമായി താഴ്ന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് ഒഫ് ബറോഡയുടെ അറ്റാദായം 26 ശതമാനം ഉയര്‍ന്ന് 17,789 കോടി രൂപയിലെത്തി. മൊത്തം വരുമാനം ഇക്കാലയളവില്‍ 1.27 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഓഹരിയൊന്നിന് 7.6 രൂപ ലാഭവിഹിതവും പ്രഖ്യാപിച്ചു.