കൊച്ചി: കടപ്പത്ര വിൽപ്പനയിലൂടെ ഇൻഡൽ മണി 150 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങുന്നു. 1,000 രൂപ മുഖവിലയുള്ള കടപ്പത്രങ്ങളുടെ വിൽപ്പന തുടങ്ങി. നവംബർ നാലുവരെയാകും വിൽപ്പന നീണ്ടുനിൽക്കുക.
75 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെങ്കിലും ആവശ്യക്കാർ കൂടുതലുണ്ടെങ്കിൽ 75 കോടി രൂപ കൂടി സമാഹരിക്കും. ക്രിസിലിന്റെ ബി.ബി.ബി. + റേറ്റിങ് ഉള്ളതാണ് ഈ കടപ്പത്രങ്ങൾ. 366 ദിവസം മുതൽ 66 മാസം വരെയാണ് നിക്ഷേപ കാലയളവ്. 66 മാസംകൊണ്ട് ഇരട്ടിയാകുന്ന നിക്ഷേപത്തിന് പ്രതിവർഷം 13.44 ശതമാനം കൂപ്പൺ നിരക്ക് ഉണ്ടായിരിക്കും. ബോംബെ സ്റ്റോക് എക്‌സ്ചേഞ്ചിലാണ് കടപ്പത്രങ്ങൾ ലിസ്റ്റ് ചെയ്യുക.