നാഷണല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു

ചെന്നൈ സവിത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ആന്‍ഡ് ടെക്‌നിക്കല്‍ സയന്‍സ് വേദിയിലായിരുന്നു നാഷണല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.

author-image
anumol ps
New Update
conference

സമ്മേളനത്തില്‍ നിന്നും

Listen to this article
0.75x 1x 1.5x
00:00 / 00:00

 


കൊച്ചി: എസ്‌തെറ്റിക്‌സ്  ഡെന്റിസ്ട്രി അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ രണ്ടാമത് ദേശീയ സമ്മേളനം സംഘടിപ്പിച്ചു. ചെന്നൈ സവിത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ആന്‍ഡ് ടെക്‌നിക്കല്‍ സയന്‍സ് വേദിയിലായിരുന്നു നാഷണല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. ഡെന്റല്‍ കൗ ണ്‍സില്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ദിബ്യേന്ദു മജുംദാര്‍ സമ്മേളനം ഉത്ഘാടനം ചെയ്തു. സിമാറ്റ്‌സ്  ചാന്‍സലര്‍ ഡോ എന്‍ എം  വീരയ്യന്‍ പ്രൊ ചാന്‍സലര്‍  ഡോ ദീപക് നല്ലസ്വമി വീരയ്യന്‍, എ.ഡി.എ.ഐ പ്രസിഡന്റ് ഡോ. മിത്ര ഹെഡ്ഗെ, എ.ഡി.എ.ഐ. സെക്രട്ടറി ഡോ.ആര്‍.എസ്. മോഹന്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

രാജ്യത്തുടനീളമുള്ള 530 പേരാണ്  കോണ്‍ഫറന്‍സില്‍ പങ്കെടുത്തത് . പങ്കെടുത്ത 307 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പത്ത് പ്രീ-കോണ്‍ഫറന്‍സ് കോഴ്സുകള്‍ സൗജന്യമായി നല്‍കും.  ദന്തചികിത്സയിലെ പ്രമുഖ വിദഗ്ധരുമായി രണ്ടു ദിവസം നടന്ന പരിപാടിയില്‍  174-ലധികം ശാസ്ത്രീയ പഠനങ്ങള്‍ അവതരിപ്പിച്ചു.

 

 

national conference