കോഴിക്കോട് : ഓണവിപണിയെ ഇളക്കിമറിച്ച മൈജി ഓ ണം മാസ്സ് ഓണം സീസണ് 2 വിജയികളുടെ സമ്മാനദാനവും അനുമോദന ചടങ്ങും ഒത്തുചേരല്‍ സായാഹ്നവുമായ ഗ്രാന്‍ഡ് സെലിബ്രേഷനും ശനിയാഴ്ച നടന്നു. ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയത് മൈജി ബ്രാന്‍ഡ് അംബാസിഡര്‍ മഞ്ജു വാര്യര്‍.
വിജയികളായ എല്ലാവരെയും ഒരുമിച്ച് കൂട്ടി ഓണം ഷോപ്പിങ്ങില്‍ ഞങ്ങളോടൊപ്പം നിന്നതിനുള്ള നന്ദി ഒരു പൊതു ചടങ്ങില്‍ അറിയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മൈജി ഗ്രാന്‍ഡ് സെലിബ്രേഷന് സംഘടിപ്പിച്ചതെന്ന് മൈജി ചെയര്മാന് & മാനേജിങ് ഡയറക്റ്റര്‍ എ. കെ. ഷാജി പറഞ്ഞു.
15 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമാണ് മൈജി ഓണം മാസ്സ് ഓണം സീസണ് 2 വിന്റെ ഭാഗമായി നല്‍കിയത്. ഓരോ ദിവസവും ഭാഗ്യസമ്മാനമായി ഒരാള്‍ക്ക് 1 ലക്ഷം രൂപ വീതം 45 ദിവസത്തേക്ക് നല്കുന്ന ക്യാഷ് പ്രൈസായിരുന്നു ഓഫറിലെ ഹൈലൈറ്റ്. അഞ്ച് ടൊയോട്ട ടൈസര്‍ കാറുകള്‍, 100 ഹോണ്ട ആക്റ്റിവ സ്കൂട്ടറുകള്, 100 പേര്‍ക്ക് ഇന്റര്‍നാഷണല്‍ ഹോളിഡേ ട്രിപ്പ്, 100 പേര്‍ക്ക് സ്റ്റാര്‍ റിസോര്‍ട്ടില്‍ വെക്കേഷന് ട്രിപ്പ് തുടങ്ങി എല്ലാ ഗ്രാന്‍ഡ് ഓണസമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.