ഈരാറ്റുപേട്ടയില്‍ മൈജി ഫ്യൂച്ചര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സിനൊപ്പം ഹോം & കിച്ചണ്‍  അപ്ലയന്‍സസും ലഭിക്കുന്ന ഈ ഫ്യൂച്ചര്‍ ഷോറൂം പ്രശസ്ത സിനിമാതാരം ഹണി റോസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്ത് എം.കെ.കെ  ടവറിലാണ് ഷോറൂം.

author-image
Rajesh T L
New Update
myg

മൈജി ഫ്യൂച്ചര്‍ ഈരാറ്റുപേട്ട ഷോറൂമിന്റെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര താരം ഹണിറോസ് നിര്‍വ്വഹിച്ചു. കുണാല്‍ അഗര്‍വാള്‍ (സീനിയര്‍ ഡയറക്ടര്‍ - ഡെപ്യൂട്ടി ഹെഡ് ഓഫ് സെയില്‍, ഷവോമി ഇന്ത്യ, മല്ലികാര്‍ജ്ജുന റാവു ബി.വി. (ഡയറക്ടര്‍ - ചാനല്‍ സെയില്‍സ്, ഷവോമി ഇന്ത്യ), രതീഷ് കുട്ടത്ത് (ജനറല്‍ മാനേജര്‍ -സെയില്‍സ് & സര്‍വീസ്), സിജോ ജെയിംസ് (പ്രൊഡക്റ്റ് ഹെഡ് ), അബ്ദുള്‍ വഹാബ്, അജീഷ് (ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജര്‍) എന്നിവര്‍ സമീപം

Listen to this article
0.75x 1x 1.5x
00:00 / 00:00

ഉദ്ഘാടന ഓഫറുകള്‍ക്കൊപ്പം ഓണം ഓഫറിലെ സമ്മാനകൂപ്പണുകളുടെ വിതരണവും ആരംഭിച്ചു

 

ഈരാറ്റുപേട്ട: കോട്ടയം ജില്ലയിലെ പ്രധാന മുനിസിപ്പാലിറ്റികളിലൊന്നായ ഈരാറ്റുപേട്ടയിലെ മൈജി ഫ്യൂച്ചര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു.  ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സിനൊപ്പം ഹോം & കിച്ചണ്‍  അപ്ലയന്‍സസും ലഭിക്കുന്ന ഈ ഫ്യൂച്ചര്‍ ഷോറൂം പ്രശസ്ത സിനിമാതാരം ഹണി റോസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്ത് എം.കെ.കെ  ടവറിലാണ് ഷോറൂം.

ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഈ ഫ്യൂച്ചര്‍  ഷോറൂമില്‍ , ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവുമാണ് ഉപഭോക്താവിനായി  മൈജി ഒരുക്കിയത്. ഉദ്ഘാടന ദിനത്തില്‍ ലാഭം ഈടാക്കാതെയുള്ള വില്‍പ്പനക്കൊപ്പം ഷോപ്പ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഓരോ മണിക്കൂറിലും വമ്പന്‍ ഭാഗ്യസമ്മാനങ്ങള്‍  സ്വന്തമാക്കാനുള്ള അവസരവും  സര്‍പ്രൈസ് സമ്മാനങ്ങളുമാണ് മൈജി ഈരാറ്റുപേട്ടക്ക്  സമര്‍പ്പിച്ചത്. ഇതിനോടൊപ്പം ഓണം ഓഫറിലെ സമ്മാനകൂപ്പണുകളുടെ വിതരണവും ആരംഭിച്ചു. ഓരോ 5000 രൂപയ്ക്ക് മുകളിലുള്ള പര്‍ച്ചേസിനുമൊപ്പം  കൂപ്പണ്‍ ലഭ്യമാണ്.  അഞ്ച് കാറുകള്‍, 100 ഹോണ്ട ആക്റ്റിവ സ്‌കൂട്ടറുകള്‍, ഹോളിഡേ ട്രിപ്പ്  എന്നിങ്ങനെ നിരവധി സമ്മാനങ്ങളും വമ്പന്‍ ഡിസ്‌കൗണ്ടുകളുമാണ് മൈജി നല്‍കുന്നത്.

100 ലധികം ഷോറൂമുകളുമായി ഡിജിറ്റല്‍ ഗാഡ്‌ജെറ്റ്‌സ് & ഹോം  അപ്ലയന്‍സസ് മേഖലയില്‍ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയ്ല്‍ സെയില്‍സ് & സര്‍വ്വീസ് നെറ്റ് വര്‍ക്കാണ് മൈജി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവ  വില്‍ക്കുന്നതും മൈജി തന്നെയാണ്. കമ്പനികളില്‍ നിന്ന് ഉല്പന്നങ്ങള്‍ നേരിട്ട് ബള്‍ക്കായി പര്‍ച്ചേസ് ചെയ്യുന്നതിനാല്‍ എപ്പോഴും ഏറ്റവും കുറഞ്ഞ വിലയും ഓഫറുകളും നല്കാന്‍  മൈജിക്ക് കഴിയുന്നു. ഇതേ നേട്ടങ്ങള്‍ എല്ലാം തന്നെ ഈരാറ്റുപേട്ടയിലും ലഭിക്കും.

വ്യക്തിപരമായ ഉപയോഗങ്ങള്‍ക്കുള്ള ഡിജിറ്റല്‍ ഗാഡ്‌ജെറ്റ്‌സ്, അക്‌സസറീസ് എന്നിവക്കൊപ്പം  ഒരു വീട്ടിലേക്ക്  ആവശ്യമുള്ള എല്ലാ അപ്ലയന്‍സസും  ഷോപ്പ് ചെയ്യാന്‍  ഇനി ഒരൊറ്റ  വിശാലമായ ഷോറൂം, അതിലൂടെ  കംപ്ലീറ്റ് ഫാമിലി ഷോപ്പിംഗ് എക്‌സ്പീരിയന്‍സ് ആണ് മൈജി ഓരോ ഉപഭോക്താവിനും നല്‍കുന്നത്. ലോകോത്തര ബ്രാന്‍ഡുകളുടെ  ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ്, ഹോം ആന്‍ഡ് കിച്ചണ്‍ അപ്ലയന്‍സസ് എന്നിവയുടെ  ഏറ്റവും മികച്ച റേഞ്ച്,  മൊബൈല്‍ ഫോണ്‍, ടാബ്ലറ്റ്,  ലാപ്‌ടോപ്പ്, സ്മാര്‍ട്ട് വാച്ച് എന്നീ ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ്, ഹോം തീയറ്റര്‍, സൗണ്ട് ബാര്‍ പോലുള്ള അക്‌സസറീസ്, ടി.വി, റെഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, എ.സി തുടങ്ങിയ ഹോം   അപ്ലയന്‍സസ് മിക്‌സി , ഓവന്‍ പോലുള്ള കിച്ചണ്‍  അപ്ലയന്‍സസ്  ഫാന്‍ , അയണ്‍ ബോക്‌സ് പോലുള്ള സ്‌മോള്‍ അപ്ലയന്‍സസ് ഗ്ലാസ് & ക്രോക്കറി ഐറ്റംസ്, പേഴ്‌സണല്‍ കെയര്‍ ഐറ്റംസ്,  സെക്യൂരിറ്റി ക്യാമറ, കസ്റ്റമൈസ്ഡ്   ഡെസ്‌ക്ടോപ്പ്,  ഇന്‍വെര്‍ട്ടര്‍ & ബാറ്ററി കോംബോ എന്നിങ്ങനെ എല്ലാ ഉല്പന്നങ്ങളുടേയും  വമ്പന്‍ നിരകള്‍ ഇവിടെ ഉണ്ട്.

ഏറ്റവും കുറഞ്ഞ മാസത്തവണയില്‍ ഉല്‍പന്നങ്ങള്‍ സ്വന്തമാക്കാന്‍ മൈജിയുടെ  അതിവേഗ ഫിനാന്‍സ് സൗകര്യം, വാറന്റി പിരിയഡ് കഴിഞ്ഞാലും  അഡീഷണല്‍ വാറന്റി നല്‍കുന്ന മൈജി എക്സ്റ്റന്റഡ് വാറന്റി, ഗാഡ്ജറ്റ് കളവ് പോവുക,  ഫങ്ഷന്‍ തകരാറിലാകുന്ന ഏത് തരം ഫിസിക്കല്‍ ഡാമേജിനും സംരക്ഷണം നല്‍കുന്ന മൈജി പ്രൊട്ടക്ഷന്‍ പ്ലാന്‍,  പഴയത്  മാറ്റി പുത്തന്‍ എടുക്കാന്‍  മൈജി എക്‌സ്‌ചേഞ്ച് ഓഫര്‍, ആപ്പിള്‍  ഉള്‍പ്പെടെ എല്ലാ ഉല്‍പന്നങ്ങള്‍ക്കും വിദഗ്ദ്ധ റിപ്പയര്‍ & സര്‍വ്വീസ് നല്‍കുന്ന മൈജി കെയര്‍ എന്നിങ്ങനെ മൈജി നല്‍കുന്ന എല്ലാ മൂല്യവര്‍ധിത  സേവനങ്ങളും ഈരാറ്റുപേട്ട മൈജി ഫ്യൂച്ചര്‍ ഷോറൂമില്‍  ഉണ്ടാകും.

ഇനാഗുറല്‍ ഓഫര്‍ ആയി വെറും 299 രൂപക്ക് വാഷിങ് മെഷീന്‍ ഡി സ്‌കെയിലിംഗ് കിട്ടും. ലാപ്‌ടോപ്പ് സര്‍വ്വീസ്  499 രൂപ മുതല്‍ തുടങ്ങുന്നു. കൂടുതല്‍ വിരങ്ങള്‍ക്ക്: 9249 001 001 .

 

 

 

 

myg future business