എസ്ബിഐയില്‍ മ്യൂച്വല്‍ ഫണ്ട് ഓണ്‍ലൈന്‍ വായ്പ

എസ്.ബി.ഐ.യുടെ ഇന്റര്‍നെറ്റ് ബാങ്കിങ്ങിലൂടെയും യോനോ ആപ്പിലൂടെയുമാണ് മ്യൂച്വല്‍ ഫണ്ട് യൂണിറ്റ് നിക്ഷേപങ്ങളുടെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ വായ്പാ സൗകര്യം ലഭ്യമാക്കിയത്.

author-image
anumol ps
New Update
sbi

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 


മുംബൈ: മ്യൂച്വല്‍ ഫണ്ട് ഈടില്‍ വായ്പ് പ്രഖ്യാപിച്ച് എസ്ബിഐ. എസ്.ബി.ഐ.യുടെ ഇന്റര്‍നെറ്റ് ബാങ്കിങ്ങിലൂടെയും യോനോ ആപ്പിലൂടെയുമാണ് മ്യൂച്വല്‍ ഫണ്ട് യൂണിറ്റ് നിക്ഷേപങ്ങളുടെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ വായ്പാ സൗകര്യം ലഭ്യമാക്കിയത്. ഉപഭോക്താക്കള്‍ക്ക് വീട്ടിലിരുന്ന് കടലാസ് രഹിതമായി ഏതു സമയത്തും ഡിജിറ്റലായി ഈ വായ്പകള്‍ നേടാനാവും.

കാംസില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ അസറ്റ് മാനേജ്‌മെന്റ് കമ്പനികളുടെയും മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളുടെ അടിസ്ഥാനത്തില്‍ ആകര്‍ഷകമായ പലിശ നിരക്കില്‍ പുതിയ വായ്പാ സൗകര്യം പ്രയോജനപ്പെടുത്താം. മുന്‍പ് ശാഖകള്‍ സന്ദര്‍ശിച്ചും എസ്.ബി.ഐ. മ്യൂച്വല്‍ ഫണ്ടുകളുടെ ഈടിന്‍മേലും മാത്രമാണ് വായ്പ ലഭിച്ചിരുന്നത്. ഇതോടെ, മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളുടെ അടിസ്ഥാനത്തില്‍ സമ്പൂര്‍ണ ഡിജിറ്റല്‍ വായ്പകള്‍ നല്‍കുന്ന ആദ്യ പൊതുമേഖലാ ബാങ്കാണ് എസ്.ബി.ഐ.

 

sbi