ന്യൂഡല്‍ഹി: മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആസ്തി 53.40 ലക്ഷം കോടി രൂപയായി. മുന്‍ വര്‍ഷത്തെ അപേഷിച്ച് 14 ലക്ഷം കോടി രൂപയാണ് വര്‍ധിച്ചത്. 2020-2021 സാമ്പത്തിക വര്‍ഷത്തിനു ശേഷം മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ വര്‍ധനയാണിത്.
ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കൂടിയതും ഓഹരി വിപണിയിലെ കുതിച്ചു കയറ്റവുമാണ് ഇതിന് കാരണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പുതുതായി 4.46 കോടി നിക്ഷേപകര്‍ എത്തിയിരുന്നു. ഇതോടെ മൊത്തം നിക്ഷേപകര്‍ 17.78 കോടിയിലെത്തി. നിക്ഷേപകരില്‍ 23 ശതമാനം സ്ത്രീകളാണ്. എസ്‌ഐപികളില്‍ ഉള്ള നിക്ഷേപം മാര്‍ച്ചില്‍ 19,300 കോടിയിലെത്തി. കഴിഞ്ഞ വര്‍ഷം എസ്‌ഐപികളിലെ ആകെ നിക്ഷേപം 2 ലക്ഷം കോടി രൂപയാണ്.