മുത്തൂറ്റ് ഫിന്‍കോര്‍പ്പിന് 59.68 കോടി അറ്റാദായം

രണ്ടാം പാദത്തിലെ സംയോജിത വായ്പ വിതരണം 15,633.50 കോടി രൂപയാണ്. ഇത് 2024 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തെ അപേക്ഷിച്ച് 9.34 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.

author-image
Athira Kalarikkal
New Update
muthoot

Representational Image

കൊച്ചി :  മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് 2025 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 59.68 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു. 2024ലെ രണ്ടാം പാദത്തെ അപേക്ഷിച്ച് 28.46 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. രണ്ടാം പാദത്തിലെ സംയോജിത വായ്പ വിതരണം 15,633.50 കോടി രൂപയാണ്. ഇത് 2024 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തെ അപേക്ഷിച്ച് 9.34 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ സംയോജിത വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തെ അപേക്ഷിച്ച് 35.48 ശതമാനം വര്‍ധനയോടെ 2,113.78 കോടി രൂപയായി. മുത്തൂറ്റ് ഫിന്‍കോര്‍പ്പ് കൈകാര്യം ചെയ്യുന്ന വായ്പാ ആസ്തി 269.37 കോടി രൂപയുടെ അറ്റാദായത്തോടെ 41,873.15 കോടി രൂപയിലെത്തി. 

സ്റ്റന്‍ഡ് എലോണ്‍ കണക്കുകളനുസരിച്ച് മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ  നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലെ വായ്പ വിതരണം 12,741.80 കോടി രൂപയായി ഉയര്‍ന്നു. ഇത് 2024 ലെ രണ്ടാം പാദത്തെ അപേക്ഷിച്ച് 11.34 ശതമാനം വര്‍ധിച്ചു. അറ്റാദായം മുന്‍ വര്‍ഷത്തിലെ ഇതേ പാദത്തിലെ 90.90 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 118.02 ശതമാനം വളര്‍ച്ച നേടി 198.17 കോടി രൂപയായി ഉയര്‍ന്നു. മുത്തൂറ്റ് ഫിന്‍കോര്‍പ്പ് കൈകാര്യം ചെയ്യുന്ന ആസ്തി 2024 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദത്തില്‍ നിന്നും 35.46 ശതമാനം വളര്‍ച്ചയോടെ ഈ പാദത്തില്‍ 27,043.35 കോടി രൂപയായി.

net profit rises Business News muthootfincorp