കൊച്ചി: മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് 360 കോടി സമാഹരിക്കാൻ ഒരുങ്ങുന്നു. ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളിലൂടെ പണം സമാഹരിക്കാനാണ് ഒരുങ്ങുന്നത്. ഏപ്രിൽ 25 വരെ അപേക്ഷിക്കാവുന്നതാണ്. 1,000 രൂപയാണ് മുഖവില. 8.90 ശതമാനം മുതൽ 10 ശതമാനം വരെയാണ് വാർഷിക പലിശ.
26 മാസം, 38 മാസം, 60 മാസം, 72 മാസം, 94 മാസം എന്നിങ്ങനെ വിവിധ സ്‌കീമുകളിലൂടെ പ്രതിമാസ, വാർഷിക, നിക്ഷേപ രീതികൾ തിരഞ്ഞെടുക്കാവുന്നതാണ്. ക്രിസിൽ എഎ-/സ്റ്റേബിൾ റേറ്റിങ്ങാണ് എൻ.സി.ഡി.ക്കുള്ളത്. ഇത് ബി.എസ്.ഇ.യുടെ ഡെറ്റ് മാർക്കറ്റ് സെഗ്‌മെന്റിൽ ലിസ്റ്റ് ചെയ്യും.
മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡിന്റെ 3600-ല്പരം ശാഖകൾ വഴിയോ മൊബൈൽ ആപ്പായ മുത്തൂറ്റ് ഫിൻകോർപ്പ് വൺ വഴിയോ നിക്ഷേപിക്കാമെന്ന് മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് സി.ഇ.ഒ. ഷാജി വർഗീസ് പറഞ്ഞു.