കൊച്ചി: കടപ്പത്രങ്ങളിലൂടെ 250 കോടി രൂപ സമാഹരിക്കാനൊരുങ്ങി മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ്. ഓഹരിയാക്കി മാറ്റാൻ കഴിയാത്ത കടപ്പത്രങ്ങളിലൂടെ (എൻ.സി.ഡി) ആണ് 250 കോടി രൂപ സമാഹരിക്കുന്നത്. 1000 രൂപ വീതം മുഖവിലയുള്ള എൻ.സി.ഡികൾ ഒക്ടോബർ 24 വരെ ലഭ്യമാണ്.
കമ്പനി ഡയറക്ടർ ബോർഡിന്റെയോ ഓഹരി അനുവദിക്കൽ കമ്മിറ്റിയുടേയോ തീരുമാനമനുസരിച്ചും സെബിയുടെ 33എ റെഗുലേഷൻ അനുസരിച്ചുള്ള ആവശ്യമായ അനുമതികളുടെ അടിസ്ഥാനത്തിലും ഇതു നേരത്തെ തന്നെ അവസാനിപ്പിക്കാനും സാധിക്കും.
24 മാസം, 36 മാസം, 60 മാസം, 72 മാസം, 92 മാസം എന്നിങ്ങനെയുള്ള കാലാവധി ഉള്ളതാണ് എൻ.സി.ഡികൾ. പ്രതിമാസ, വാർഷിക തവണകളായോ കാലാവധിക്കു ശേഷം ഒരുമിച്ചോ ലഭിക്കുന്ന രീതിയിൽ 9 ശതമാനം മുതൽ 10.10 ശതമാനം വരെയാണ് വാർഷിക വരുമാനമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.തുടർ വായ്പ, ഫിനാൻസിംഗ്, കമ്പനിയുടെ നിലവിലുള്ള വായ്പാ തുകയും പലിശയും തിരിച്ചടക്കൽ, പൊതു കോർപറേറ്റ് ആവശ്യങ്ങൾ തുടങ്ങിയവയ്ക്കാണ് ഇതിലൂടെ സമാഹരിക്കുന്ന തുക വിനിയോഗിക്കാൻ ഉദ്ദേശിക്കുന്നത്.
മുത്തൂറ്റ് ഫിൻകോർപിന്റെ രാജ്യത്തെ 3700-ൽ പരം ബ്രാഞ്ചുകൾ വഴിയോ മുത്തൂറ്റ് ഫിൻകോർപ് വൺ എന്ന മൊബൈൽ ആപ്പു വഴിയോ അഞ്ചു ലക്ഷം രൂപ വരെ നിക്ഷേപം നടത്താമെന്ന് മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡ് സി.ഇ.ഒ ഷാജി വർഗീസ് പറഞ്ഞു.