ബിഎസ്എന്‍എല്ലിലേക്ക് കൂടുമാറി 35,497 ഉപഭോക്താക്കള്‍

17 ദിവസം കൊണ്ട് ബി.എസ്.എന്‍.എല്‍ വരിക്കാരുടെ എണ്ണത്തില്‍ 90 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ജൂണില്‍ ബി.എസ്.എന്‍.എല്ലിലേക്ക് പോര്‍ട്ട് ചെയ്തവരുടെ എണ്ണം 34,637 ആണ്.

author-image
Athira Kalarikkal
New Update
bsnl

Representative Image

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ന്യൂഡല്‍ഹി : സ്വകാര്യ ടെലികോം കമ്പനികള്‍ 22 ശതമാനം വരെ നിരക്ക് വര്‍ധിപ്പിച്ചതോടെ സാധാരണക്കാര്‍ വലഞ്ഞിരിക്കുകയാണ്. നിരക്ക് വര്‍ധനവിനെ തുടര്‍ന്ന് ബി.എസ്.എന്‍.എല്ലിലേക്ക് പോര്‍ട്ട് ചെയ്യുന്നവരില്‍ വന്‍ തോതില്‍ വര്‍ധനവ് രേഖപ്പെടുത്തി. കേരളത്തിലാണ് ഈ പ്രവണത ഏറ്റവും കൂടുതലായി കാണുന്നത്. ജൂലൈ 1 മുതല്‍ 17 വരെയുളള കാലയളവില്‍ ബി.എസ്.എന്‍.എല്ലിലേക്ക് മാറിയ ഉപഭോക്താക്കള്‍ 35,497 പേരാണ്.

17 ദിവസം കൊണ്ട് ബി.എസ്.എന്‍.എല്‍ വരിക്കാരുടെ എണ്ണത്തില്‍ 90 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ജൂണില്‍ ബി.എസ്.എന്‍.എല്ലിലേക്ക് പോര്‍ട്ട് ചെയ്തവരുടെ എണ്ണം 34,637 ആണ്. ജൂലൈ മാസം വെറും 17 ദിവസങ്ങള്‍ കൊണ്ടാണ് 35,000 ഓളം ആളുകള്‍ ബി.എസ്.എന്‍.എല്ലില്‍ എത്തിയത്.് മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ബി.എസ്.എന്‍.എല്ലിലേക്ക് പോര്‍ട്ട് ചെയ്തത്. രണ്ടാമത് കോഴിക്കോടാണ്. 2 ജിബി പ്രതിദിന ഇന്റര്‍നെറ്റ് വാഗ്ദാനം ചെയ്യുന്ന എയര്‍ടെല്‍, ജിയോ കമ്പനികളുടെ വാര്‍ഷിക പ്ലാന്‍ 3,599 രൂപയാണ്. അതേസമയം, 395 ദിവസത്തേക്കുളള ബി.എസ്.എന്‍.എല്‍ പ്ലാനിന് 2,395 രൂപ മാത്രമാണ് ഉളളത്. 

 

bsnl Business News