കൊച്ചി: പ്രത്യേക എഫ്.ഡി ആരംഭിച്ച് ബാങ്ക് ഓഫ് ബറോഡ. ഉയര്‍ന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യുന്ന പ്രത്യേക ടേം ഡിപ്പോസിറ്റ് പദ്ധതിയായ 'ബോബ് മണ്‍സൂണ്‍ ധമാക്ക' ആണ് ബാങ്ക് ആരംഭിച്ചത്. ബോബ് മണ്‍സൂണ്‍ ധമാക്ക ഫിക്‌സഡ് ഡിപ്പോസിറ്റ് (എഫ്.ഡി.) രണ്ട് കാലാവധികളില്‍ ലഭ്യമാണ്. 399 ദിവസത്തേക്ക് പ്രതിവര്‍ഷം 7.25 ശതമാനവും 333 ദിവസത്തേക്ക് 7.15 ശതമാനവുമാണ് പലിശനിരക്ക്.
പദ്ധതിയില്‍ മൂന്നുകോടി രൂപയില്‍ താഴെയുള്ള റീട്ടെയില്‍ നിക്ഷേപങ്ങള്‍ക്കാണ് ബാധകം. മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രതിവര്‍ഷം 0.50 ശതമാനം അധിക പലിശനിരക്ക് ലഭിക്കും. കൂടാതെ നോണ്‍-കോളബിള്‍ ഡിപ്പോസിറ്റുകള്‍ക്ക് 0.15 ശതമാനം അധിക പലിശയും ലഭിക്കും (കുറഞ്ഞത് ഒരു കോടിമുതല്‍ മൂന്നുകോടി രൂപയില്‍ താഴെ വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ബാധകം).
ഇതോടൊപ്പം പുതിയ സിസ്റ്റമാറ്റിക്ക് നിക്ഷേപ പദ്ധതികളും ആരംഭിച്ചു. ബോബ് ലാക്പതി, മില്യണയര്‍, കോര്‍പതി എന്നിവയാണവ. പദ്ധതികള്‍ ബാങ്ക് ശാഖ വഴിയോ ഓണ്‍ലൈന്‍ വഴിയോ ആരംഭിക്കാവുന്നതാണ്.