മിൽമയുടെ പുതിയ ഉൽപ്പന്നങ്ങൾ വിപണിയിലേക്ക്

ശനിയാഴ്ച രാവിലെ 11 ന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ മന്ത്രി ജെ. ചിഞ്ചുറാണി വിപണനോദ്‌ഘാടനം നിർവഹിക്കും.

author-image
anumol ps
New Update
milma

 

 

തിരുവനന്തപുരം: പുതിയ രണ്ട് ഉൽപ്പന്നങ്ങൾ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി മിൽമ. കാഷ്യു വിറ്റ പൗഡർ, ടെണ്ടർ കോക്കനട്ട് വാട്ടർ എന്നീ ഉത്പന്നങ്ങളാണ് മിൽമ വിപണിയിൽ അവതരിപ്പിക്കുന്നത്. ശനിയാഴ്ച രാവിലെ 11 ന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ മന്ത്രി ജെ. ചിഞ്ചുറാണി വിപണനോദ്‌ഘാടനം നിർവഹിക്കും. വി കെ പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ശശി തരൂർ എംപി മുഖ്യാതിഥിയാകും.ക്ഷീരസംഘങ്ങൾക്കായുള്ള ഏകീകൃത സോഫ്റ്റ്വെയർ പോർട്ടലായ ക്ഷീരശ്രീയുടെ ഓൺലൈൻ പാൽ സംഭരണ വിപണന ഉദ്ഘാടനവും നടക്കും.

മിൽമ ചെയർമാൻ കെ.എസ് മണി, ക്ഷീരവികസന വകുപ്പ് ഡയറക്ടറും മിൽമ മാനേജിംഗ് ഡയറക്ടറുമായ ആസിഫ് കെ. യൂസഫ് , ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി. പി ഉണ്ണികൃഷ്ണൻ, തിരുവനന്തപുരം യൂണിയൻ ചെയർപേഴ്സൺ മണി വിശ്വനാഥ്, എറണാകുളം യൂണിയൻ ചെയർമാൻ എം.ടി ജയൻ എന്നിവരും പങ്കെടുക്കും.

ടെണ്ടർ കൊക്കനട്ട് വാട്ടർ

ഇളനീരിനെ അന്താരാഷ്ട്ര വിപണിയിലെത്തിക്കുന്ന മിൽമ ടെണ്ടർ കോക്കനട്ട് വാട്ടർ ഒൻപത് മാസം വരെ കേടാകില്ല. 200 മില്ലി ബോട്ടിലിന് 40 രൂപയാണ് വില.


കാഷ്യു വിറ്റ പൗഡർ

കശുവണ്ടിയിൽ നിന്നുള്ള ഉത്പന്നമായ മിൽമ കാഷ്യു വിറ്റ പൗഡർ പാലിൽ ചേർത്ത് ഉപയോഗിക്കാവുന്ന മികച്ച ഹെൽത്ത് ഡ്രിങ്കാണ്. ചോക്ലേറ്റ്, പിസ്ത, വാനില ഫ്‌ളേവറുകളിൽ 250 ഗ്രാം പാക്കറ്റുകളിൽ ലഭിക്കും.

milma