ഡാറ്റാ സെന്റര്‍ സ്ഥാപിക്കാന്‍ 716 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ ഒരുങ്ങി മൈക്രോസോഫ്റ്റ്

സ്പെയിനിലെ വടക്ക് കിഴക്കന്‍ പ്രദേശമായ ആരാഗോണിലാണ് പുതിയ ഡാറ്റാ സെന്ററുകള്‍ നിര്‍മിക്കുക.

author-image
anumol ps
New Update
microsoft

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

മാഡ്രിഡ്: സ്പെയിനില്‍ ഭീമന്‍ ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി മൈക്രോസോഫ്റ്റ്. ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കുന്നതിന് വമ്പന്‍ നിക്ഷേപത്തിനാണ് കമ്പനി പദ്ധതിയിടുന്നത്. 716 കോടി ഡോളറിന്റെ നിക്ഷേപത്തിനാണ് കമ്പനി ഒരുങ്ങുന്നത്. സ്പെയിനിലെ വടക്ക് കിഴക്കന്‍ പ്രദേശമായ ആരാഗോണിലാണ് പുതിയ ഡാറ്റാ സെന്ററുകള്‍ നിര്‍മിക്കുക. യൂറോപ്പിലെ തന്നെ സുപ്രധാന ക്ലൗഡ് കംപ്യൂട്ടിങ് ഹബ്ബായി മാറിക്കൊണ്ടിരിക്കുന്ന ഇടമാണിത്. ഡാറ്റാ സെന്ററുകള്‍ നിര്‍മിക്കാനുള്ള അനുമതിക്കായി മൈക്രോസോഫ്റ്റ് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ആരാഗോണിലെ പ്രാദേശിക ഭരണകൂടം സ്ഥിരീകരിച്ചു. ആരാഗോണിലെ സാരാഗോസയിലാണ് ഡാറ്റാ സെന്റര്‍ സ്ഥാപിക്കുക.

പത്ത് വര്‍ഷക്കാലത്തേക്കാണ് നിക്ഷേപം പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്തിടെ മാഡ്രിഡില്‍ ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കുന്നതിനായി 210 കോടി ഡോളറിന്റെ നിക്ഷേപം മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരുന്നു.

ആമസോണ്‍ ക്ലൗഡ് കംപ്യൂട്ടിങ് യൂണിറ്റായ ആമസോണ്‍ വെബ് സര്‍വീസസിനെ (എഡബ്ല്യൂഎസ്) ലക്ഷ്യമിട്ടാണ് മൈക്രോസോഫ്റ്റ് ആരാഗോണില്‍ മൈക്രോസോഫ്റ്റ് ഡാറ്റാസെന്റര്‍ പദ്ധതിക്കൊരുങ്ങുന്നത്. ഡാറ്റാസെന്ററുകള്‍ക്കായി ആരാഗോണില്‍ അടുത്ത പത്ത് വര്‍ഷക്കാലം കൊണ്ട് 1680 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് ആമസോണ്‍ കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു.

ഈ ഡാറ്റാ സെന്ററുകള്‍ പൂര്‍ണമായും പുനരുപയോഗ ഊര്‍ജത്തില്‍ നിര്‍മിക്കുന്നതാവുമെന്നാണ് ആമസോണിന്റെ പ്രഖ്യാപനം. കാറ്റില്‍ നിന്ന് കൂടുതല്‍ വൈദ്യുതി ഉല്പാദിപ്പിക്കാന്‍ അനുയോജ്യമായ ഇടമാണ് ആരാഗോണ്‍.

സ്പെയിനിലെ ഏറ്റവും വലിയ അഞ്ചാമത്തെ നഗരമാണ് സാരാഗോസ. മാഡ്രിഡിനും ബാര്‍സലോനയ്ക്കും മധ്യത്തിലായി സ്ഥിതി ചെയ്യുന്ന ഈ നഗരം ഒരു ചരക്കു ഗതാഗത കേന്ദ്രം കൂടിയാണ്.

 

Microsoft data center