പേടിഎമ്മില്‍ കൂട്ടപിരിച്ചുവിടല്‍

ജോലി നഷ്ടപ്പെടുന്നവര്‍ക്ക് മെച്ചപ്പെട്ട മറ്റ് തൊഴിലുകള്‍ ലഭിക്കാന്‍ സഹായിക്കുമെന്നും കമ്പനി വ്യക്തമാക്കി. ജീവനക്കാരുടെ ഉള്‍പ്പടെയുള്ള ചെലവ് കുറച്ച് പ്രതിവര്‍ഷം 400-500 കോടി രൂപ ലാഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

author-image
Athira Kalarikkal
New Update
Paytm

Representational Image

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി : റിസര്‍വ് ബാങ്കിന്റെ നിയന്ത്രണങ്ങളെ തുടര്‍ന്ന് പ്രതിസന്ധി നേരിട്ട പേടിഎം വന്‍തോതില്‍ ജീവനക്കാരെ പിരിച്ചുവിടുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടി. പ്രധാന ബിസിനസുകളില്‍ ശ്രദ്ധേകന്ദ്രീകരിക്കുമെന്നും ചെലവ് ചുരുക്കി കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നും മെയ് 22ന് ഓഹരി ഉടമകള്‍ക്കയച്ച കത്തില്‍ സിഇഒ വിജയ് ശേഖര്‍ ശര്‍മ സൂചിപ്പിച്ചിരുന്നു.

സാങ്കേതിക വിദ്യയിലും സാമ്പത്തിക സേവന മേഖലയിലും വന്‍തോതില്‍ നിക്ഷേപം നടത്തിയത് ജീവനക്കാരുടെ ചെലവ് വര്‍ധിക്കാനിടയാക്കിയെന്ന് അദ്ദേഹം കത്തില്‍ പരാമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂട്ടപിരിച്ചുവിടല്‍ പ്രഖ്യാപിച്ചത്. ജോലി നഷ്ടപ്പെടുന്നവര്‍ക്ക് മെച്ചപ്പെട്ട മറ്റ് തൊഴിലുകള്‍ ലഭിക്കാന്‍ സഹായിക്കുമെന്നും കമ്പനി വ്യക്തമാക്കി.

ജീവനക്കാരുടെ ഉള്‍പ്പടെയുള്ള ചെലവ് കുറച്ച് പ്രതിവര്‍ഷം 400-500 കോടി രൂപ ലാഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2024 മാര്‍ച്ച് പാദത്തിലെ കണക്കുപ്രകാരം സെയില്‍സ് വിഭാഗം ജീവനക്കാരുടെ എണ്ണം 3,500 കുറഞ്ഞ് 36,521 ആയിരുന്നു. പേടിഎം പേയ്മെന്റ് ബാങ്കിന്റെ സേവനം റിസര്‍വ് ബാങ്ക് വിലക്കയിതിന് പിന്നാലെയായിരുന്നു ഇത്. 

 

paytm Business News