ആദ്യത്തെ ഇലക്ട്രിക് കാര്‍ പുറത്തിറക്കാന്‍ മാരുതി സുസുക്കി

ശക്തമായ ചാര്‍ജിങ് സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനായി എണ്ണ വിപണനസ്ഥാപനങ്ങളുമായും ഊര്‍ജ കമ്പനികളുമായും മാരുതി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

author-image
anumol ps
New Update
maruthi suzuki

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

ന്യൂഡല്‍ഹി: ആദ്യത്തെ ഇലക്ട്രിക് കാര്‍ പുറത്തിറക്കാന്‍ ഒരുങ്ങി മാരുതി സുസുക്കി. ഇതിന്റെ ഭാഗമായി  മാരുതി സുസൂക്കി രാജ്യത്തുടനീളം 25,000 ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ആദ്യ ഇലക്ട്രിക് വാഹനത്തിന് ഇവിഎക്സ് എന്ന പേരാണ് കമ്പനി നല്‍കിയിരിക്കുന്നത്. വാഹനം പുറത്തിറങ്ങുന്നതിന്റെ ഭാഗമായി 2,300 നഗരങ്ങളിലായി 5100 സര്‍വീസ് സെന്ററുകളും കമ്പനി ആരംഭിക്കും.

ശക്തമായ ചാര്‍ജിങ് സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനായി എണ്ണ വിപണനസ്ഥാപനങ്ങളുമായും ഊര്‍ജ കമ്പനികളുമായും മാരുതി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിക്കുന്നതിന് ഡീലര്‍മാരുമായും കമ്പനി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

ബംഗളൂരില്‍ ഇതിനോടകം സര്‍വീസ് മെക്കാനിക്കുകളുടെ പരിശീലനം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. 20 മുതല്‍ 25 ലക്ഷം വരെയാണ് മാരുതിയുടെ ഇലക്ട്രിക് വാഹനത്തിന് പ്രതീക്ഷിക്കുന്നത്. ആദ്യ മൂന്ന് മാസത്തില്‍ 3000 യൂണീറ്റ് നിരത്തുകളില്‍ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അടുത്ത 7 വര്‍ഷത്തിനുള്ളില്‍ 6 ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാനാണ് മാരുതി ലക്ഷ്യമിടുന്നത്. 

maruthi suzuki