രണ്ട് ലക്ഷം കോടി രൂപ പിന്നിട്ട് സൊമാറ്റോയുടെ വിപണി മൂല്യം

ഓഹരി വില ഉയര്‍ന്നതോടെയാണ് കമ്പനിയുടെ വിപണി മൂല്യവും വര്‍ധിച്ചത്. കമ്പനിയുടെ ഓഹരികള്‍ 4 ശതമാനം വര്‍ധിച്ചു.

author-image
anumol ps
New Update
zomato

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00



 

ന്യൂഡല്‍ഹി:  ഓണ്‍ലൈന്‍ ഭക്ഷണ ഡെലിവെറി സ്ഥാപനമായ സൊമാറ്റോയുടെ വിപണി മൂല്യം രണ്ട് ലക്ഷം കോടി രൂപ പിന്നിട്ടു. ഓഹരി വില ഉയര്‍ന്നതോടെയാണ് കമ്പനിയുടെ വിപണി മൂല്യവും വര്‍ധിച്ചത്. കമ്പനിയുടെ ഓഹരികള്‍ 4 ശതമാനം വര്‍ധിച്ചു. ഇതോടെ സ്ഥാപകനും സി.ഇ.ഒയുമായ ദീപീന്ദര്‍ ഗോയല്‍ ശതകോടീശ്വര ക്ലബിലേക്ക് കടന്നു. ഗോയലിന്റെ ആസ്തി 8,300 കോടിയും പിന്നിട്ടു. 

2023 ജൂലൈയിലെ താഴ്ചയില്‍ നിന്ന് 300 ശതമാനത്തോളമാണ് ഓഹരി കുതിച്ചു കയറിയത്. 73 രൂപയില്‍ നിന്ന് ഓഹരി വില 232 രൂപയിലെത്തി.
പ്ലാറ്റ്ഫോം ഫീസ് അഞ്ച് രൂപയില്‍ നിന്ന് ആറ് രൂപയായി വര്‍ധിപ്പിച്ചതിനു പിന്നാലെയാണ് ഓഹരി വില ഉയര്‍ന്നത്. സൊമാറ്റോയില്‍ ഗോയലിന് 36.95 കോടി ഓഹരികളാണുള്ളത്. കമ്പനിയുടെ 4.24 ശതമാനം ഓഹരി വിഹിതം വരുമിത്. ക്വിക്ക് കൊമേഴ്സ് ബിസിനസായ ബ്ലിങ്കിറ്റിന്റെ കരുത്തുറ്റ പ്രകടനമാണ് സൊമാറ്റോയുടെ ഓഹരി വില ഉയര്‍ത്തിയത്.

 

Zomato