ന്യൂഡല്‍ഹി: ഇ-കൊമേഴ്സ് കമ്പനിയായ ആമസോണ്‍ ഇന്ത്യയുടെ കണ്ട്രി ഹെഡ് മനീഷ് തിവാരി സ്ഥാനമൊഴിയുന്നു. എട്ട് വര്‍ഷമായി കമ്പനിയെ നയിക്കുന്ന അദ്ദേഹം വരുന്ന ഒക്ടോബറില്‍ സ്ഥാനമൊഴിയുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.
ആമസോണില്‍ നിന്ന് സ്ഥാനമൊഴിഞ്ഞ ശേഷം അദ്ദേഹം മറ്റൊരു കമ്പനിയില്‍ സ്ഥാനമേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആമസോണിന്റെ ഉല്‍പ്പന്ന വിപണനം ഉള്‍പ്പെടെയുള്ള കണ്‍സ്യൂമര്‍ ബിസിനസ് മേഖലയ്ക്ക് നേതൃത്വം നല്‍കിയിരുന്നത് മനിഷ് തിവാരിയായിരുന്നു. രാജ്യത്തെ ഇ-കൊമേഴ്സ് രംഗത്തിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ നിര്‍ണായ പങ്കുവഹിച്ചവരില്‍ ഒരാളാണ് അദ്ദേഹം. 2016ല്‍ ആമസോണിന്റെ ഭാഗമായി മാറിയ മനിഷ് അതുവരെ യൂണിലിവറിലായിരുന്നു.