ചാര്‍ജിംഗ് ശൃംഖല വിപുലീകരണം; മഹീന്ദ്രയും അദാനിയും കൈകോര്‍ക്കുന്നു

എസ്യുവി നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കഴിഞ്ഞദിവസം അദാനി ടോട്ടല്‍ എനര്‍ജിയുമായി ധാരണാപത്രം ഒപ്പുവച്ചു

author-image
anumol ps
New Update
adani and mahindra

Anand Mahindra, Gautham Adani

Listen to this article
0.75x 1x 1.5x
00:00 / 00:00




ന്യൂഡല്‍ഹി: രാജ്യത്ത് വൈദ്യുത വാഹനങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ചാര്‍ജിംഗ് ശൃംഖല വിപുലീകരിക്കുന്നതിനായി കൈകോര്‍ത്ത് മഹീന്ദ്രയും അദാനിയും. ചാര്‍ജിംഗ് ശൃംഖല വിപുലീകരണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ പ്രമുഖ എസ്യുവി നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കഴിഞ്ഞദിവസം അദാനി ടോട്ടല്‍ എനര്‍ജിയുമായി ധാരണാപത്രം ഒപ്പുവച്ചു.

ഈ പദ്ധതിയിലൂടെ രാജ്യത്തുടനീളം ഇവി ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ സൃഷ്ടിക്കും. ഇതുവഴി ലഭ്യത, നാവിഗേഷന്‍, ഇടപാടുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഉപഭോക്താക്കള്‍ക്ക് ചാര്‍ജിംഗ് നെറ്റ്വര്‍ക്കിലേക്ക് തടസ്സമില്ലാത്ത ആക്സസ് നല്‍കുന്നതിന് പങ്കാളിത്തം ഇ-മൊബിലിറ്റിക്ക് ഒരു പരിഹാരം വാഗ്ദാനം ചെയ്യും.

 

mahindra adani evchargers