ആന്ധ്രയിൽ വമ്പൻ നിക്ഷേപത്തിന് ഒരുങ്ങി എംഎ യൂസഫലി

വിശാഖപട്ടണത്തിൽ എട്ട് സ്ക്രീനുകളുള്ള ഐമാക്സ് മൾട്ടിപ്ലക്‌സ്‌ തിയറ്റുകൾ ഉൾക്കൊള്ളുന്ന ഷോപ്പിംഗ് മാൾ, തിരുപ്പതിയിലും വിജയവാഡയിലും ആഗോള നിലവാരത്തിലുള്ള ഹൈപ്പർമാർക്കറ്റുകൾ, അത്യാധുനിക ഭക്ഷ്യസംസ്കരണ, ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ എന്നിവ ലുലു ഗ്രൂപ്പ് സ്ഥാപിക്കും.

author-image
anumol ps
New Update
yusaf and naidu

ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവും എംഎ യൂസഫലിയും

അമരാവതി: ആന്ധ്രപ്രദേശിൽ വിവിധ പദ്ധതികളിൽ വമ്പൻ നിക്ഷേപം നടത്താൻ ഒരുങ്ങി എം എ യൂസഫലിയുടെ ലുലു ഗ്രൂപ്പ്. ഇതുമായി ബന്ധപ്പെട്ട് ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ അമരാവതിയിലെ ഔദ്യോഗിക വസതിയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ നിക്ഷേപവുമായി ബന്ധപ്പെട്ട് ധാരണയിലെത്തിയതായാണ് സൂചന. 

വിശാഖപട്ടണത്തിൽ എട്ട് സ്ക്രീനുകളുള്ള ഐമാക്സ് മൾട്ടിപ്ലക്‌സ്‌ തിയറ്റുകൾ ഉൾക്കൊള്ളുന്ന ഷോപ്പിംഗ് മാൾ, തിരുപ്പതിയിലും വിജയവാഡയിലും ആഗോള നിലവാരത്തിലുള്ള ഹൈപ്പർമാർക്കറ്റുകൾ, അത്യാധുനിക ഭക്ഷ്യസംസ്കരണ, ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ എന്നിവ ലുലു ഗ്രൂപ്പ് സ്ഥാപിക്കും.

ആന്ധ്രയിലേക്ക് മടങ്ങിവരാനുള്ള എം.എ യൂസഫലിയുടെ നിലപാട് സംസ്ഥാനത്തിന് ഊർജ്ജം പകരുന്നതാണെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. 2200 കോടി രൂപയുടെ പദ്ധതികൾ 2019ൽ ലുലു ഗ്രൂപ്പ് ആന്ധ്രയിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിശാഖപട്ടണത്ത് അനുവദിച്ച 13.8 ഏക്കർ ഭൂമി രാഷ്ട്രീയ കാരണങ്ങളാൽ ജഗൻമോഹൻ റെഡ്ഢി സർക്കാർ റദ്ദാക്കിയപ്പോഴാണ് ആന്ധ്രയിലെ പദ്ധതികളിൽ നിന്ന് ലുലു ഗ്രൂപ്പ് പിൻമാറിയത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ടി.ഡി.പിയുടെയും ചന്ദ്രബാബു നായിഡുവിന്റെയും പ്രധാന പ്രചാരണ വിഷയങ്ങളിലൊന്ന് ലുലുവിന്റെ പിൻമാറ്റമായിരുന്നു.ചന്ദ്രബാബു നായിഡുവുമായി 18 വർഷത്തെ സ്നേഹബന്ധമാണുള്ളതെന്ന് യൂസഫലി പറഞ്ഞു.

M A Yusafali