ഇന്ത്യയിലെ ഏറ്റവും വലിയ ലുലു മാള്‍ ഇനി ഗുജറാത്തില്‍

മാള്‍ നിര്‍മിക്കുന്നതിനായി അഹമ്മദാബാദിലെ ഏറ്റവും വിലയേറിയ ഭൂമി ലുലുഗ്രൂപ്പ് സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ട്.

author-image
anumol ps
Updated On
New Update
lulu

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ മാള്‍ ഗുജറാത്തില്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങി ലുലു ഗ്രൂപ്പ്. മാള്‍ നിര്‍മിക്കുന്നതിനായി അഹമ്മദാബാദിലെ ഏറ്റവും വിലയേറിയ ഭൂമി ലുലുഗ്രൂപ്പ് സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ട്. അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള എസ്.പി റിംഗ് റോഡിലെ ബാലാജി വില്ല ബംഗ്ലാവിനോട് ചേര്‍ന്ന സ്ഥലമാണ് എം.എ യൂസഫലിയുടെ ലുലുഗ്രൂപ്പ് 519 കോടി രൂപയ്ക്ക് വാങ്ങിയത്. 

502 കോടി രൂപ അടിസ്ഥാന വിലയിട്ട സ്ഥലം സ്വന്തമാക്കാന്‍ മറ്റ് കമ്പനികളും രംഗത്തുണ്ടായിരുന്നു. വാശിയേറിയ ലേലത്തിനൊടുവിലാണ് ലുലു ഈ സ്ഥലം സ്വന്തമാക്കിയത്. ഇവിടെ ഇന്ത്യയിലെ ഏറ്റവും വലിയ മാള്‍ നിര്‍മിക്കാനാണ് ലുലുഗ്രൂപ്പിന്റെ പദ്ധതി.

20 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് അഹമ്മദാബാദ് മാള്‍ ഒരുങ്ങുക. ഇവിടെ രണ്ടുലക്ഷം ചതുരശ്ര അടിയില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുമുണ്ടാകും. ഗുജറാത്തിലെ മറ്റ് പ്രമുഖ കേന്ദ്രങ്ങളിലും ഷോപ്പിംഗ് മാളുകള്‍ സ്ഥാപിക്കാന്‍ ലുലുവിന് പദ്ധതിയുണ്ട്.
300ലധികം ദേശീയ, അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍, ഒരേസമയം 2,500ലധികം പേര്‍ക്കിരിക്കാവുന്ന ഫുഡ്‌കോര്‍ട്ട്, 16 സ്‌ക്രീനുള്ള തിയേറ്ററുകള്‍, കുട്ടികള്‍ക്കുള്ള വിനോദകേന്ദ്രം, അതിവിശാലമായ മള്‍ട്ടി-ലെവല്‍ പാര്‍ക്കിംഗ് എന്നിവയോടെയാണ് അഹമ്മദാബാദ് ലുലു മാള്‍ സജ്ജമാവുക. നിര്‍മ്മാണം ഈ വര്‍ഷം തന്നെ തുടങ്ങിയേക്കും. നിലവില്‍ കേരളത്തിന് പുറമേ കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ലുലുവിന് ഷോപ്പിംഗ് മാളുകളുണ്ട്.

 

lulu mall