കൊച്ചി : പരമ്പരാഗത നൃത്തരൂപങ്ങൾ മുതൽ ആധുനിക ഫ്യൂഷൻ ഡാൻസ് പരിശീലനം വരെ ഉൾകൊള്ളുന്ന ക്ലാസുകളുമായി ലുലു ഡാൻസ് അക്കാദമി ഫൺടൂറ പാർട്ടി ഹാളിൽ തുറന്നു.
കലാമണ്ഡലം സോഫിയ സുധീപ് നേതൃത്വം നൽകുന്ന ഏറ്റവും മികച്ച നൃത്ത പരിശീലനമാണ് വിദ്യാർത്ഥികൾക്ക് നൽകുക. ലുലുവിൻറെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു ഡാൻസ് സ്കൂൾ മാളിൽ തുറന്നത്. നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി, എഴുത്തുകാരൻ അഭിലാഷ് പിള്ള, നടിയും നൃത്തകിയുമായ കൃഷ്ണ പ്രഭ നായർ, എന്നിവർ ചേർന്ന് ഡാൻസ് അക്കാദമിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഗായകൻ കെ.എസ് സുധീപ് കുമാർ ,ലുലു റീജിനൽ ഡയറക്ടർ സാദിക് കാസിം, ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി.സ്വരാജ് ,കൊച്ചി ലുലു മാൾ ജനറൽ മാനേജർ വിഷ്ണു നാഥ്, ഫൺടൂറ ജനറൽ മാനേജർ അംബികാപതി എന്നിവർ പ്രസംഗിച്ചു.
സമർപ്പൺ സ്കൂൾ ഓഫ് ഡാൻസിലെ അധ്യാപകരും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകും. പ്രായഭേദമന്യേ ഏവർക്കും ഡാൻസ് ക്ലാസിൽ രജിസ്ടർ ചെയ്യാം. കുട്ടികളുടെ ഡാൻസ് ക്ലാസും മാതാപിതാക്കളുടെ ഷോപ്പിങ്ങും ഒരേ സമയം നടത്താം. കൂടാതെ ഡാൻസ് ക്ലാസിനൊപ്പം ഫൺടൂറയിലെ ഗെയിമിങ് സെൻററും ആസ്വദിക്കാം.നൃത്തരംഗത്തെ മുൻനിര താരങ്ങളുടെ പ്രത്യേക പരിശീല ക്ലാസുകളും ലുലു ഫൺടൂറ ഡാൻസ് അക്കാദമിയിലുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: +91 7306336066, +91 9778695499