ന്യൂഡല്‍ഹി : കേരളത്തില്‍ ട്രോളി ബാഗിനെ ചുറ്റിപ്പറ്റിയുള്ള വിവാദവും ട്രോളുകളും ചൂടേറുന്ന സമയത്തു തന്നെ ഇന്ത്യയില്‍ ട്രോശി ബാഗിനും ഡിമാന്‍ഡ് കൂടി. ഇന്ത്യയില്‍ 50,000 കോടി രൂപയുടെ ബിസിനസുമായി ട്രോളി ബാഗുകള്‍. സ്യൂട്ട്കേസുകള്‍, ട്രങ്ക് പെട്ടികള്‍, ബ്രീഫ്കേസുകള്‍, ഡോക്യുമെന്റ്‌കേസ്, സ്‌കൂള്‍ ബാഗ്, ട്രാവല്‍ ബാഗ് തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ അടങ്ങിയതാണ് ഇന്ത്യയിലെ ലഗേജ് വിപണി. ഇന്ത്യയില്‍ അരലക്ഷം കോടി രൂപയാണ് ലഗേജ്, ബാഗ് വിപണിയില്‍ നടക്കുന്നത് ഇക്കൊല്ലം അത് 1.2 ലക്ഷം കോടിയായി വര്‍ധിക്കുമെന്നാണ് കണക്കുകള്‍.
അടുത്ത അഞ്ച് വര്‍ഷം 5.02 ശതമാനം സംയോജിത വളര്‍ച്ചാ നിരക്ക് (സി.എ ജി ആര്‍) ഈ മേഖലക്ക് ഉണ്ടാകും. രാജ്യത്തെ 13 ശതമാനം വില്‍പനയും നടക്കുന്നത് ആഡംബര മോഡലുകള്‍ക്കാണ്. ഇന്ത്യയിലെ വളര്‍ന്നു വരുന്ന മധ്യവര്‍ഗവും യാത്രകളോട് ഇന്ത്യക്കാര്‍ക്കുള്ള താത്പര്യവും ഈ മേഖലക്ക് മുതല്‍ കൂട്ടാണ്. ഭൂരിഭാഗം ആളുകളും കടകളിലെത്തി ബാഗുകള്‍ വാങ്ങുമ്പോള്‍ ചെറിയൊരു ശതമാനം ആളുകള്‍ ഓണ്‍ലൈന്‍ സൈറ്റുകളെയാണ് ഇതിന് ആശ്രയിക്കുന്നത്.
ഇന്ത്യയില്‍ അരലക്ഷം കോടി രൂപയാണ് ബാഗ് വിപണിയില്‍. ഇത് 1.2 ല7ം കോടി രൂപയായി വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷമാകുമ്പോഴേക്കും ബാഗ് വിപണിയില്‍ മികച്ച നേട്ടം് കൈവരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഡംബര ബ്രാന്‍ഡുകള്‍ക്കാണ് കൂടുതല്‍ ഡിമാന്‍ഡ്. ആളുകള്‍ ഓണ്‍ലൈന്‍ ആയും നേരിട്ടുമാണ് ബാഗുകള്‍ വാങ്ങിക്കുന്നത്. ഇതില്‍ നേരിട്ടെത്തി വാങ്ങിക്കുന്നവരുടെ എണ്ണത്തിലാണ് വര്‍ധനവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.