ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി 80 ഓളം ഓഹരികളിലെ പങ്കാളിത്തം കുറച്ചു. 2024 ജനുവരി-മാര്‍ച്ച് പാദത്തില്‍ 16 പൊതുമേഖല സ്ഥാപനങ്ങളുടേതുള്‍പ്പെടെ 80 ഓളം ഓഹരികളിലെ പങ്കാളിത്തമാണ് കുറച്ചത്. പോര്‍ട്ട്ഫോളിയോ മൂല്യം 14 ലക്ഷം കോടിയായി ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു പുതിയ നീക്കം.
ഭെല്‍, സെയില്‍, കോള്‍ ഇന്ത്യ, ഓയില്‍ ഇന്ത്യ, മഹാനഗര്‍ ഗ്യാസ്, എം.ഒ.ഐ.എല്‍, എസ്.ബി.ഐ, കാനറ ബാങ്ക്, എച്ച്.പി.സി.എല്‍, എന്‍.എം.ഡി.സി. ഷിപ്പിംഗ് കോര്‍പ്പറേഷന്‍, ഐ.ഒ.സി, കണ്ടെയ്നര്‍ കോര്‍പ്പറേഷന്‍ ാെഫ് ഇന്ത്യ, ഒ.എന്‍.ജി.സി, എന്‍.ടി.പി.സി എന്നിവയുടെ ഓഹരികളാണ് നാലാം പാദത്തില്‍ വിറ്റഴിച്ചത്.