പുതിയ രണ്ട് ഇന്‍ഷുറന്‍സ് പോളിസികള്‍ അവതരിപ്പിച്ച് എല്‍ഐസി

എല്‍ഐസി യുവ ടേം പ്ലാന്‍ ഓഫ്ലൈനായും ഡിജി ടേം ഓണ്‍ലൈനായുമാണ് ലഭ്യമാകുക. എല്‍ഐസി ഏജന്റുമാര്‍ മുഖേനയോ മറ്റോ നേരിട്ട് ചേരാവുന്ന തരത്തിലാണ് യുവ ടേം വിഭാവനം ചെയ്തിരിക്കുന്നത്.

author-image
anumol ps
New Update
lic

പ്രതീകാത്മക ചിത്രം 

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ന്യൂഡല്‍ഹി: പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി രണ്ടു പുതിയ ഇന്‍ഷുറന്‍സ് പോളിസികള്‍ അവതരിപ്പിച്ചു. യുവജനങ്ങളെ ലക്ഷ്യമിട്ടാണ് പോളിസികള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഓണ്‍ലൈനായും ഓഫ്ലൈനായും പോളിസിയില്‍ പങ്കുചേരാവുന്നതാണ്. എല്‍ഐസി യുവ ടേം/ ഡിജി ടേം, യുവ ക്രെഡിറ്റ് ലൈഫ് / ഡിജി ക്രെഡിറ്റ് ലൈഫ് എന്നീ പേരുകളിലാണ് പുതിയ പോളിസികള്‍. വായ്പ തിരിച്ചടവില്‍ ടേം ഇന്‍ഷുറന്‍സും സുരക്ഷയും ഉറപ്പാക്കുന്ന പ്ലാനുകളാണിത്.

എല്‍ഐസി യുവ ടേം പ്ലാന്‍ ഓഫ്ലൈനായും ഡിജി ടേം ഓണ്‍ലൈനായുമാണ് ലഭ്യമാകുക. എല്‍ഐസി ഏജന്റുമാര്‍ മുഖേനയോ മറ്റോ നേരിട്ട് ചേരാവുന്ന തരത്തിലാണ് യുവ ടേം വിഭാവനം ചെയ്തിരിക്കുന്നത്. എല്‍ഐസി വെബ്സൈറ്റ് വഴി ഡിജി ടേമില്‍ ചേരാവുന്നതാണ്. ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ ടേം ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നതാണ് ഈ പ്ലാന്‍. വായ്പ ബാധ്യത കവര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് എല്‍ഐസി യുവ ക്രെഡിറ്റ് ലൈഫ്. ഇത് ഓഫ്ലൈന്‍ മോഡിലാണ് ലഭ്യമാകുക. സമാനമായ സേവനം ലഭിക്കുന്നതിന് എല്‍ഐസി ഡിജി ക്രെഡിറ്റ് ലൈഫിലും ചേരാവുന്നതാണ്. ഭവന, വിദ്യാഭ്യാസ, വാഹന വായ്പകളുടെ ബാധ്യതയില്‍ നിന്ന് സംരക്ഷണം ഉറപ്പുനല്‍കുന്നതാണ് പുതിയ പ്ലാനുകള്‍.

യുവ ടേം/ ഡിജി ടേം ഒരു നോണ്‍ പാര്‍, നോണ്‍ ലിങ്ക്ഡ്, ലൈഫ്, വ്യക്തിഗത പ്യുവര്‍ റിസ്‌ക് പ്ലാനാണ്. പോളിസി കാലയളവില്‍ പോളിസി ഉടമയ്ക്ക് ആകസ്മികമായി മരണം സംഭവിക്കുകയാണെങ്കില്‍ കുടുംബത്തിന് സാമ്പത്തിക പരിരക്ഷ നല്‍കുന്നതാണ് ഈ പ്ലാന്‍. പോളിസിയില്‍ ചേരുന്നതിനുള്ള കുറഞ്ഞ പ്രായം 18 വയസ് ആണ്. 45 വയസ് ആണ് പരമാവധി പ്രായം. കൂടുതല്‍ വിവരങ്ങള്‍ എല്‍ഐസി വെബ്സൈറ്റില്‍ ലഭ്യമാണ്. 

 

 

lic new policies