തൃശൂര്‍: ആശ്വാസ് 2024 എന്ന പേരില്‍ പുതിയ കുടിശ്ശിക നിവാരണ പദ്ധതിയുമായി കെഎസ്എഫ്ഇ. കെഎസ്എഫ്ഇ ചിട്ടികളിലും വായ്പകളിലും കുടിശ്ശിക വരുത്തിയവര്‍ക്ക് മുടക്കു തീര്‍ക്കുന്നതിനും ഒറ്റത്തവണ തീര്‍പ്പാക്കലിനുമായാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പുതിയ പദ്ധതി ആഗസ്റ്റ് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. പദ്ധതിയുടെ ആനുകൂല്യങ്ങള്‍ സെപ്തംബര്‍ 30 വരെ ലഭ്യമാകുന്നതാണ്.
ചിട്ടി കുടിശ്ശികക്കാര്‍ക്ക് പലിശയില്‍ പരമാവധി 50 ശതമാനം വരെയും വായ്പ കുടിശ്ശികക്കാര്‍ക്ക് പിഴപ്പലിശയില്‍ പരമാവധി 50 ശതമാനം വരെയും ഇളവ് ലഭിക്കും. പദ്ധതിക്കാലയളവില്‍ ഗഡുക്കളായും കുടിശ്ശിക തീര്‍ക്കാവുന്നതാണ്.