ധനലക്ഷ്മി ബാങ്കിന്റെ എംഡിയായി കെ.കെ. അജിത്ത് കുമാര്‍ ചുമതലയേറ്റു

ബാങ്കിന്റെ തൃശ്ശൂരിലെ ആസ്ഥാനത്താണ് വ്യാഴാഴ്ച അദ്ദേഹം ചുമതലയേറ്റത്.

author-image
anumol ps
New Update
kk ajith kumar

കെ.കെ. അജിത്ത് കുമാര്‍

 

കൊച്ചി: ധനലക്ഷ്മി ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായി കെ.കെ. അജിത്ത് കുമാര്‍ ചുമതലയേറ്റു. ബാങ്കിന്റെ തൃശ്ശൂരിലെ ആസ്ഥാനത്താണ് വ്യാഴാഴ്ച അദ്ദേഹം ചുമതലയേറ്റത്. ബാങ്കിങ് രംഗത്ത് 37 വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യമുള്ള അദ്ദേഹം, ഫെഡറല്‍ ബാങ്കില്‍ പ്രസിഡന്റ് പദവിയിലുള്ള ചീഫ് ഹ്യൂമന്‍ റിസോഴ്സസ് ഓഫീസര്‍ (സി.എച്ച്.ആര്‍.ഒ.) ആയി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. കണ്ണൂര്‍ വേങ്ങാട് പെരിങ്ങാലി അരേടത്ത് കുടുംബാംഗമായ അജിത്ത്, നിലവില്‍ കൊച്ചി വെണ്ണലയിലാണ് താമസം.

 

dhanalakshmi bank kk ajithkumar